LiveTV

Live

Kuwait

ദേശസ്നേഹത്തിന്റെ നിറവിൽ കുവൈത്ത് അന്‍പത്തിയെട്ടാം ദേശീയ ദിനം ആഘോഷിച്ചു

ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി 147 തടവുകാർക്ക് മോചനം

ദേശസ്നേഹത്തിന്റെ നിറവിൽ കുവൈത്ത് അന്‍പത്തിയെട്ടാം ദേശീയ ദിനം ആഘോഷിച്ചു

ദേശ സ്നേഹത്തിന്റെ നിറവിൽ കുവൈത്ത് ജനത സ്വാതന്ത്ര്യലബ്ദിയുടെ 58ആം വാർഷികം ആഘോഷിച്ചു. ദേശീയ ദിനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിപുലമായ പരിപാടികൾ അരങ്ങേറി. പോറ്റുനാടിനോട് ഐക്യമറിയിച്ചു പ്രവാസി സമൂഹവും ആഘോഷ പരിപാടികളിൽ പങ്കാളികളായി. നാളെയാണ് കുവൈത്തിന്റെ ഇരുപത്തിയെട്ടാം വിമോചന ദിനം.

ബ്രിട്ടീഷ് സാമ്രാജ്യത്തിൽ നിന്ന് സ്വാതന്ത്രം നേടിയതിന്റെ വാർഷികമാണ് കുവൈത്ത് ദേശീയ ദിനവുമായി ആഘോഷിക്കുന്നത്. രാജ്യത്തിന്റെ ആറു ഗവർണറേറ്റുകളിലും ജനങ്ങൾ ദേശീയ പതാകയുമായി തെരുവുകളിൽ ഒത്തു ചേർന്നു.

സാല്മിയയിലെ അറേബ്യൻ ഗൾഫ് സ്ട്രീറ്റ് അഹമ്മദി കെ.ഒ.സി പരിസരം, കുവൈത്ത് സിറ്റിയിലെ മുബാറക്കിയ എന്നിവിടങ്ങളിൽ വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. വിവിധങ്ങളായ പരിപാടികളുമായി പ്രവാസി കൂട്ടായ്മകളും കുവൈത്തിന്റെ ദേശീയ ദിനാഘോഷത്തിൽ സജീവമായി തന്നെ പങ്കു ചേർന്നു.

മലയാളി സംഘടനകളുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ ആണ് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചത്. ഇന്ത്യൻ അംബാസഡർ ജീവ സാഗർ കുവൈത്ത് ഭരണാധികാരികൾക്കും ജനങ്ങൾക്കും ആശംസകൾ നേർന്നു. ഇറാഖ് അധിനിവേശത്തിൽ നിന്ന് മോചിതരായതിന്റെ ഓര്‍മ്മ പുതുക്കി നാളെ രാജ്യം വിമോചനദിനം ആഘോഷിക്കും.