LiveTV

Live

Kuwait

ദേശീയ വിമോചന ദിനാഘോഷങ്ങൾക്ക് ഒരുങ്ങി കുവൈത്ത് 

ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ രാജ്യമെങ്ങും വിപുലമായ ഒരുക്കങ്ങളാണുള്ളത്.

ദേശീയ വിമോചന ദിനാഘോഷങ്ങൾക്ക് ഒരുങ്ങി കുവൈത്ത് 

സ്വാതന്ത്ര്യ ലബ്ദിയുടെ അമ്പത്തിയെട്ടാം വാർഷികമാണ് കുവൈത്ത് ആഘോഷിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ രാജ്യമെങ്ങും വിപുലമായ ഒരുക്കങ്ങളാണുള്ളത്. ബ്രിട്ടീഷ് അധീനതയിൽ നിന്ന് സ്വാതന്ത്ര്യം ലഭിച്ചതിന്റെ അമ്പത്തിയെട്ടാം വാർഷികവും ഇറാഖ് അധിനിവേശത്തിൽ നിന്ന് മോചിപ്പിക്കപ്പെട്ടതിന്റെ ഇരുപത്തിയെട്ടാം വാർഷികവും ആണ് നാളെയും മറ്റന്നാളുമായി കുവൈറ്റ് ജനത ആഘോഷിക്കുന്നത്.

ദേശീയ, വിമോചന ദിനങ്ങളോടനുബന്ധിച്ചുള്ള പൊതുഅവധി തുടങ്ങിയതോടെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. തുടർച്ചയായ അവധി ദിനങ്ങളിൽ സ്വദേശികളും വിദേശികളും രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നതാണ് തിരക്കിന് കാരണം. ഒട്ടകയോട്ടം പോലുള്ള പരമ്പരാഗത മത്സരങ്ങളും ശൈഖ് ജാബിർ കൾച്ചറൽ സെന്ററില്‍ നടക്കുന്ന വിവിധ സാംസ്കാരിക പരിപാടികളും വീക്ഷിക്കുന്നതിന് വിദേശത്തുനിന്ന് ധാരാളം ആളുകൾ കുവൈത്തിലെത്തുന്നുമുണ്ട്.

ദേശീയ വിമോചന ദിനാഘോഷങ്ങൾ വിജയകരമാക്കാൻ സ്വദേശികളും വിദേശികളും സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു . ആഭ്യന്തരമന്ത്രാലയത്തിലെ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ രാജ്യമെങ്ങും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. വകുപ്പുമേധാവികൾ യോഗം ചേർന്ന് സുരക്ഷാ സാഹചര്യം വിലയിരുത്തി. ഏത് സാഹചര്യവും നേരിടുന്നതിനാവശ്യമായ പദ്ധതികൾ തയാറാക്കിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഓപറേഷൻ വിഭാഗം അറിയിച്ചു.