LiveTV

Live

Kuwait

കുവൈത്ത് ദേശീയദിനത്തിന് ഐക്യദാര്‍ഢ്യം; ദുബൈ അല്‍ബറാഹ ആശുപത്രിയുടെ പേര് മാറ്റി 

അല്‍ കുവൈത്ത് ആശുപത്രി എന്നാണ് പുതിയ പേര്. ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയമാണ് ഈ വിവരം അറിയിച്ചത്.

കുവൈത്ത് ദേശീയദിനത്തിന് ഐക്യദാര്‍ഢ്യം; ദുബൈ അല്‍ബറാഹ ആശുപത്രിയുടെ പേര് മാറ്റി 

കുവൈത്ത് ദേശീയ ദിനത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ദുബൈ അല്‍ബറാഹ ആശുപത്രിയുടെ പേര് മാറ്റി. അല്‍ കുവൈത്ത് ആശുപത്രി എന്നാണ് പുതിയ പേര്. ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയമാണ് ഈ വിവരം അറിയിച്ചത്.

1966ൽ കുവെത്ത് അമീർ ശൈഖ് സബാഹ് അൽ സാലിം അൽ സബാഹിന്റെ സാന്നിധ്യത്തിൽ ശൈഖ് റാശിദ് ബിൻ സഈദ്‌ അൽ മക്തൂം ഉദ്ഘാടനം ചെയ്തത് മുതൽ ആശുപത്രിയുടെ ചരിത്രപരമായ ധർമം പരിഗണിച്ചാണ് പുതിയ പേരു നൽകാൻ തീരുമാനിച്ചത്.

ഫെബ്രുവരി 25നാണ് കുവൈത്ത് ദേശീയദിനം ആഘോഷിക്കുന്നത്. ആരംഭിച്ചതു മുതൽ ദുബൈയിലും സമീപപ്രദേശങ്ങളിലുമുള്ളവർക്ക് സ്തുത്യർഹമായ സേവനമാണ് ആശുപത്രി ആരോഗ്യ രോഗപ്രതിരോധ കാര്യ മന്ത്രി ഡോ. അബ്ദുറഹ്മാൻ ബിൻ മുഹമ്മദ് ബിൻ നാസർ അൽ ഉവൈസ് വ്യക്തമാക്കി. 154 കിടക്കകളുള്ള ആശുപത്രിയുടെ ഔട്ട്‌പേഷ്യന്റ്‌ ക്ലിനിക്കുകളിൽ വർഷം 45416ത്തോളം പേരാണ് ചികിത്സക്കെത്തുന്നത്. അപകട-അടിയന്തര ചികിത്സക്കായും ആളുകള്‍ എത്തുന്നു.