LiveTV

Live

Kuwait

ദേശീയ ദിനത്തെ വരവേല്‍ക്കാനൊരുങ്ങി കുവൈത്ത്

ഈ മാസം 25, 26 തീയതികളിലാണ് കുവൈത്ത് ദേശീയ വിമോചന ദിനം ആഘോഷിക്കുന്നത് .

ദേശീയ ദിനത്തെ വരവേല്‍ക്കാനൊരുങ്ങി കുവൈത്ത്

ദേശീയ ദിനം ആഘോഷിക്കാനൊരുങ്ങുമ്പോള്‍ വീടുകള്‍ ദേശീയ പതാക കൊണ്ട് അലങ്കരിച്ചും വര്‍ണവെളിച്ചം തെളിച്ചും മനോഹരമാക്കുന്നതിന്റെ തിരക്കിലാണ് കുവൈത്ത് സ്വദേശികള്‍. വീടിനോളം ഉയരമുള്ള കൂറ്റന്‍ പതാകകള്‍ പലയിടത്തും തൂക്കിയിട്ടുണ്ട്. ഫെബ്രുവരി തുടക്കം മുതലേ കുവൈത്തികൾ ദേശീയ ദിനാഘോഷത്തിന്റെ ആഹ്ലാദത്തിലും ആഘോഷത്തിലുമാണ്.

നിരത്തുകളിലോടുന്ന വാഹനങ്ങള്‍ കൊടിതോരണങ്ങൾ കൊണ്ട് അലങ്കരിച്ചും വിദേശികളും സ്വദേശികളും വാഹനങ്ങളിൽ കുവൈത്ത് പതാകയണിയിച്ചും വ്യാപാര സ്ഥാപനങ്ങളിലും അലങ്കരിച്ചുമാണ് ആഘോഷപരിപാടികള്‍ക്ക് തുടക്കമിട്ടത്. കുവൈത്തി പതാകകൾ അലങ്കരിച്ചതിന് പുറമെ ആകർഷകമായ ഓഫറുകളും സ്ഥാപനങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

വാഹനറാലികളും കലാപരിപാടികളുമെല്ലാമായി വരും ദിവസങ്ങൾ കുവൈത്തിെന്റെ തെരുവുകളും പൊതുഇടങ്ങളും ആഘോഷത്തിമിർപ്പിന് വേദിയാവും. ആഘോഷങ്ങൾ അതിരുവിടരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദേശീയ-വിമോചന ദിനാഘോഷ ഭാഗമായി വഴിയാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നവരെ കസ്റ്റഡിയിലെടുക്കുമെന്ന് ആഭ്യന്തര വകുപ്പ് മുന്നറിയിപ്പ് നൽകി.

രാജ്യത്തിന്റെ പാരമ്പര്യത്തിനും സംസ്കാരത്തിനും വിരുദ്ധമായ ആഘോഷങ്ങളില്‍ നിന്ന് വിട്ടുനിൽക്കുക, മറ്റുള്ളവർക്ക് തടസ്സമാകുന്ന തരത്തിൽ റോഡുകളിൽ സംഘടിക്കാതിരിക്കുക, സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിച്ചു പ്രവർത്തിക്കുക, അമിതവേഗതയിൽ വാഹനമോടിക്കാതിരിക്കുകയും ട്രാഫിക് നിർദേശങ്ങൾ പാലിക്കുകയും ചെയ്യുക, കുട്ടികളെ പാതയോരങ്ങളിൽ ഒറ്റക്ക് നിർത്തുന്നത് ഒഴിവാക്കുക തുടങ്ങിയ നിർദേശങ്ങളാണ് മന്ത്രാലയം പുറത്തിറക്കിയത്.

ഈ മാസം 25, 26 തീയതികളിലാണ് കുവൈത്ത് ദേശീയ വിമോചന ദിനം ആഘോഷിക്കുന്നത് .