LiveTV

Live

Kuwait

കുവൈത്തിൽ 60 വയസ്സ് കഴിഞ്ഞ ബിരുദ വിദ്യാഭ്യാസ യോഗ്യതയില്ലാത്തവരുടെ ഇഖാമ ഇനി പുതുക്കില്ല

ഇത്തരം വിദേശികളെ രാജ്യത്ത് തുടരാൻ അനുവദിക്കുന്നത് കൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് അതോറിറ്റിയിലെ ബോർഡ് മെമ്പർമാർ പറഞ്ഞു

കുവൈത്തിൽ 60 വയസ്സ് കഴിഞ്ഞ ബിരുദ വിദ്യാഭ്യാസ യോഗ്യതയില്ലാത്തവരുടെ ഇഖാമ ഇനി പുതുക്കില്ല

കുവൈത്തിൽ 60 വയസ്സ് കഴിഞ്ഞ ബിരുദ വിദ്യാഭ്യാസ യോഗ്യതയില്ലാത്തവരുടെ ഇഖാമ പുതുക്കി നൽകുന്നത് വിലക്കാൻ നീക്കം. മാൻപവർ പബ്ലിക് അതോറിറ്റി ഇതു സംബന്ധിച്ച് വൈകാതെ ഉത്തരവിറക്കുമെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.

ഇത്തരം വിദേശികളെ രാജ്യത്ത് തുടരാൻ അനുവദിക്കുന്നത് കൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് അതോറിറ്റിയിലെ ബോർഡ് മെമ്പർമാർ പറഞ്ഞു. ഉന്നത യോഗ്യതയുള്ളവരും ദീർഘകാലം സേവനം ചെയ്തു വരുന്നവരുമായ ആളുകളെ മാനുഷിക പരിഗണനകൾ വെച്ചും സേവനവും ആവശ്യകതയും കണക്കിലെത്ത് പ്രായം പരിഗണിക്കാതെ രാജ്യത്ത് തുടരാൻ അനുവദിക്കണമെന്ന് ബോർഡ് അംഗങ്ങൾ നിർദേശിച്ചു.