LiveTV

Live

Kuwait

കുവൈത്തിലെ സര്‍ക്കാര്‍ മേഖലയിലെ സ്ത്രീ ജീവനക്കാരുടെ എണ്ണം 57 ശതമാനമായെന്ന് കണക്കുകള്‍

വിഷന്‍ കുവൈത്ത് 2035 യാഥാര്‍ഥ്യമാവുന്നതോടെ കൂടുതല്‍ സ്ത്രീപങ്കാളിത്തം ഉറപ്പാക്കാമെന്നും വികസനകാര്യ സെക്രട്ടറി

കുവൈത്തിലെ സര്‍ക്കാര്‍ മേഖലയിലെ സ്ത്രീ ജീവനക്കാരുടെ എണ്ണം 57 ശതമാനമായെന്ന് കണക്കുകള്‍

കുവൈത്തിൽ സർക്കാർ മേഖലയിലെ സ്ത്രീ ജീവനക്കാരുടെ തോത് 57 ശതമാനത്തിലെത്തിയതായി വെളിപ്പെടുത്തൽ. സ്ത്രീകളുടെയും യുവാക്കളുടെയും ശാക്തീകരണവുമായി ബന്ധപ്പെട്ട് ആസൂത്രണ-വികസനകാര്യ ഉന്നത സമിതി സെക്രട്ടറി ഡോ. ഖാലിദ് മഹ്ദിയാണ് ഇക്കാര്യം സൂചിപ്പിച്ചത്.

വകുപ്പ് മേധാവികൾ പോലുളള ഉയർന്ന തസ്തികകളിൽ ജോലി ചെയ്യുന്ന വനിതാ ജീവനക്കാരുടെ എണ്ണം 12 ശതമാനമാണ്. പുരുഷന്മാരെ പോലെ എല്ലാ മേഖലകളിലും സ്ത്രീകളുടെ സാന്നിധ്യവും പങ്കാളിത്തവും ഉറപ്പുവരുത്താൻ രാജ്യം പ്രതിജ്ഞാബദ്ധമാണ്. രാജ്യത്തിന്റെ സമ്പൂർണ്ണ വികസനം ലക്ഷ്യമാക്കി അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെന്റെ കാർമികത്വത്തിൽ നടപ്പാക്കി വരുന്ന 'വിഷൻ കുവൈത്ത് 2035' യാഥാർഥ്യമാകുന്നതോടെ സ്ത്രീ പ്രാതിനിധ്യം വീണ്ടും കൂടുമെന്നും ഡോ. ഖാലിദ് അൽ മഹ്ദി പറഞ്ഞു. അതിനിടെ, മേഖലയിലെ ഇതര രാജ്യങ്ങളെ അപേക്ഷിച്ച് കുവൈത്തിലെ സ്ത്രീകൾക്ക് വിവിധ മേഖലകളിൽ സാന്നിധ്യം തെളിയിക്കാനായിട്ടുണ്ടെന്ന് അന്താരാഷ്ട്ര സ്ത്രീ-യുവജന ശാക്തീകരണ സംഘടനയുടെ മേധാവി കൂടിയായ ബാൻ കി മൂൺ അഭിപ്രായപ്പെട്ടു.