LiveTV

Live

Kuwait

നവംബറിലെ മഴ; കുവൈത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ നാശനഷ്ടങ്ങൾക്ക് 12 കമ്പനികൾ ഉത്തരവാദികളെന്ന് കണ്ടെത്തൽ

നവംബറിലെ മഴ; കുവൈത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ നാശനഷ്ടങ്ങൾക്ക്  12 കമ്പനികൾ ഉത്തരവാദികളെന്ന് കണ്ടെത്തൽ

നവംബറിലെ ശക്തമായ മഴയെ തുടർന്ന് കുവൈത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ നാശനഷ്ടങ്ങൾക്ക് നിർമാണ മേഖലയിലെ 12 കമ്പനികൾ ഉത്തരവാദികളാണെന്ന് കണ്ടെത്തൽ. മഴക്കെടുതിയുണ്ടാവാൻ ഇടയാക്കിയ കാരണങ്ങൾ കണ്ടെത്താൻ നിയമിച്ച അന്വേഷണ സമിതിയുടെതാണ് റിപ്പോർട്ട്. അടുത്ത ആഴ്ച പ്രസിദ്ധീകരിക്കാനിരിക്കെ പൊതുമരാമത്ത്- പാർപ്പിടകാര്യ മന്ത്രി ഡോ. ജനാൻ ബൂഷറരി വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം.

വീഴ്ച വരുത്തിയ കമ്പനികളുടെ പേരുവിവരം തെളിവെടുപ്പ് നടപടികൾ പൂർത്തിയാക്കിയ ശേഷം വെളിപ്പെടുത്തും. പൊതുമരാമത്ത് മന്ത്രാലയം, റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി, പാർപ്പിട കാര്യ വകുപ്പ് എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥരടങ്ങിയതാണ് അന്വേഷണ കമ്മീഷന്‍. കുവൈത്ത് യൂനിവേഴ്സിറ്റിയിലെ സിവിൽ എന്‍ജിനീയറിങ് വിഭാഗം മേധാവി ഡോ. ഫഹദ് അൽ റുകൈബിയാണ് സമിതി അധ്യക്ഷൻ. 12 ആഴ്ചക്കിടെ 220 മണിക്കൂറാണ് നാശനഷ്ടങ്ങൾ സംബന്ധിച്ച തെളിവെടുപ്പിനു വേണ്ടി ചെലവഴിച്ചതെന്ന് റുകൈബി പറഞ്ഞു. വിവിധ ഘട്ടങ്ങളിലായി അന്വേഷണ പുരോഗതി വിലയിരുത്താനും മറ്റുമായി 43 യോഗങ്ങൾ ചേരുകയും സർക്കാറിലെ ഉത്തരവാദിത്തപ്പെട്ട 44 പേരെ തെളിവെടുപ്പിനായി വിളിപ്പിക്കുകയും ചെയ്തു. റിപ്പോർട്ട് തയാറാക്കുന്നതിന്റെ ഭാഗമായി മൊത്തം 58 കമ്പനികളെ തെളിവെടുപ്പിന് വിധേയമാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.