LiveTV

Live

Kuwait

കുവൈത്തിൽ കുട്ടികൾക്ക് മാത്രമായി പ്രത്യേക ആശുപത്രി വരുന്നു

കുവൈത്തിൽ കുട്ടികൾക്ക് മാത്രമായി പ്രത്യേക ആശുപത്രി വരുന്നു

കുവൈത്തിൽ കുട്ടികൾക്ക് മാത്രമായി പ്രത്യേക ആശുപത്രി വരുന്നു. സബാഹ് ആരോഗ്യ മേഖലയിൽ 792 പേരെ കിടത്തി ചികിത്സിക്കാൻ കഴുയുന്ന ആധുനിക സൗകര്യങ്ങളുള്ള പീഡിയാട്രിക് ഹോസ്പിറ്റൽ പണിയാനാണു ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം. നാല് വർഷത്തിനുളളിൽ ആശുപത്രി പ്രവർത്തനസജ്ജമാകും.

കുട്ടികളുമായി ബന്ധപ്പെട്ട എല്ലാ രോഗങ്ങളുടെയും ചികിത്സ ഒരു കുടക്കീഴിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രത്യേക പീഡിയാട്രിക് ഹോസ്പിറ്റൽ പണിയുന്നത്. നിലവിൽ എല്ലാ സർക്കാർ ആശുപത്രികളിലും പീഡിയാഡ്രിക് വിഭാഗം പ്രവർത്തിക്കുന്നുണ്ടെങ്കിലും കുട്ടികൾക്ക് മാത്രമായി രാജ്യത്ത് പ്രത്യേക ആശുപത്രിയില്ല.

792 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യത്തോടെ സബാഹ് ആരോഗ്യ മേഖലയിൽ നിർദിഷ്ട ആശുപത്രി നിലവിൽ വരുന്നതോടെ ഈ കുറവ് പരിഹരിക്കപ്പെടും. ആധുനിക സംവിധാനങ്ങളോടെയുള്ള ലാബുകൾ, ഡിസ്പെൻസറികൾ, ഔട്ട് പേഷ്യൻറ് ക്ലിനിക്കുകൾ, ഓപറേഷൻ തിയറ്ററുകൾ എന്നിവ ഉൾക്കൊള്ളുന്ന ആശുപത്രി 2023ൽ പ്രവർത്തന സജ്ജമാക്കാനാണ് പദ്ധതിയെന്ന്‌ ആരോഗ്യമന്ത്രാലയത്തിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.