LiveTV

Live

Kuwait

കുവൈത്തിൽ സ്വകാര്യതൊഴിൽ മേഖലയിലെ വിവിധ തസ്തികകളിൽ സ്വദേശികൾക്ക് സംവരണതോത് നിശ്ചയിച്ചു

കുവൈത്തിൽ സ്വകാര്യതൊഴിൽ മേഖലയിലെ വിവിധ തസ്തികകളിൽ സ്വദേശികൾക്ക് സംവരണതോത് നിശ്ചയിച്ചു

കുവൈത്തിൽ സ്വകാര്യതൊഴിൽ മേഖലയിലെ വിവിധ തസ്തികകളിൽ സ്വദേശികൾക്ക് സംവരണതോത് നിശ്ചയിച്ചു. സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണ നടപടികളുടെ ഭാഗമായാണ് പുതിയ ഉത്തരവ്. പ്രധാനമന്ത്രി ശൈഖ് ജാബിർ അൽ മുബാറക് അൽ ഹമദ് അസ്സബാഹ് ആണ് ഇതു സംബന്ധിച്ച ഉത്തരവിട്ടത്.

പുതിയ ഉത്തരവനുസരിച്ച് ബാങ്കിങ്, ടെലികമ്യൂണിക്കേഷൻ മേഖലകളിൽ ഭൂരിഭാഗം സ്വദേശികളാവണം. ബാങ്കിങ് മേഖലയിൽ മൊത്തം ജീവനക്കാരിൽ 70 ശതമാനവും ടെലികമ്യൂണിക്കേഷൻ മേഖലയിൽ 65 ശതമാനവും കുവൈത്തികളെ ജോലിക്കുവെക്കണമെന്നാണ് വ്യവസ്ഥ. കാർഷിക-മത്സ്യ ബന്ധനം (മൂന്ന് ശതമാനം), പെട്രോകെമിക്കൽ (30 ശതമാനം), ചില്ലറ-മൊത്ത വ്യാപാരം (അഞ്ച് ശതമാനം), കോഓപറേറ്റീവ് സൊസൈറ്റി (15 ശതമാനം), എയർ ട്രാസ്പോർട്ടേഷൻ (15 ശതമാനം), വിവര സാങ്കേതികം-ടെലിഫോൺ (10 ശതമാനം), ഇൻഷുറൻസ് (22 ശതമാനം), മണി എക്സ്ചേഞ്ച് (15 ശതമാനം), റിയൽ എസ്റ്റേറ്റ് (20 ശതമാനം) എന്നിങ്ങനെയാണ് വിവിധ മേഖലകളിൽ നിയമിക്കപ്പെടേണ്ട സ്വദേശി ജീവനക്കാരുടെ തോത്.

സ്വകാര്യ അറബ് സ്കൂളുകളിൽ 10 ശതമാനവും അറബിയിതര സ്കൂളുകളിൽ ഏഴ് ശതമാനവും സ്വകാര്യ മേഖലയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 30 ശതമാനവും സംവരണം നിർബന്ധമാണ്. സംവരണ നിബന്ധന പൂർത്തിയാക്കാത്ത സ്വകാര്യ സ്ഥാപനങ്ങൾ നിയമിക്കുന്ന ഓരോ വിദേശിക്കും വർഷത്തിൽ 300 ദീനാർ എന്ന തോതിൽ പിഴ കൊടുക്കേണ്ടിവരുമെന്നും ഉത്തരവിലുണ്ട്.