LiveTV

Live

Kuwait

കുവൈത്തിൽ കഴിഞ്ഞ വർഷം 23000 ത്തോളം ബിസിനസ് സംരംഭങ്ങൾക്ക് അനുമതി നൽകിയതായി വാണിജ്യ മന്ത്രാലയം

കുവൈത്തിൽ കഴിഞ്ഞ വർഷം 23000 ത്തോളം ബിസിനസ് സംരംഭങ്ങൾക്ക് അനുമതി നൽകിയതായി വാണിജ്യ മന്ത്രാലയം

കുവൈത്തിൽ കഴിഞ്ഞ വർഷം 23000 ത്തോളം ബിസിനസ് സംരംഭങ്ങൾക്ക് അനുമതി നൽകിയതായി വാണിജ്യ മന്ത്രാലയം. 2018 ജനുവരി ഒന്നുമുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ 18057 ഏകാംഗ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾക്കും 12067 കമ്പനികൾക്കും വാണിജ്യ ലൈസൻസ് അനുവദിച്ചതായും മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു.

മുൻകാലങ്ങളെ അപേക്ഷിച്ചു കഴിഞ്ഞ വര്‍ഷം അനുവദിച്ച വാണിജ്യ ലൈസന്‍സുകളുടെ എണ്ണത്തിൽ വർദ്ധനയുണ്ടായിട്ടുണ്ട്. 22904 ലൈസൻസുകളാണ് 2018 ൽ ഇഷ്യു ചെയ്തത്. നവ സംരംഭകർക്ക്‌ പ്രോത്സാഹനം നൽകുന്ന നയത്തിന്റെ ഭാഗമായാണിത്. രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിന് ഇത് കരുത്തേകുമെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തൽ. വ്യവസായ-വാണിജ്യ സംരംഭങ്ങൾ തുടങ്ങുന്നതിന് ആവശ്യമായ ലൈസൻസ് ഓൺലൈൻ വഴി ഇഷ്യൂചെയ്യുന്നതിനുള്ള സംവിധാനം ഏർപ്പെടുത്താൻ പദ്ധതിയുള്ളതായും മന്ത്രാലയം അറിയിച്ചു. പുതിയ ലൈസൻസിന് അപേക്ഷ സമർപ്പിക്കുക, പഴയത് പുതുക്കുക, ലൈസൻസ് റദ്ദാക്കുക തുടങ്ങിയ എല്ലാ കാര്യങ്ങളും ഓൺലൈൻ വഴിയാക്കുന്ന സംവിധാനമാണ് ഏർപ്പെടുത്തുക. ഇടപാടുകൾക്കായി ദിവസങ്ങൾ സർക്കാർ ഓഫിസുകൾ കയറിയിറങ്ങേണ്ട സാഹചര്യത്തിൽ മാറ്റം വരുത്താൻ ഇ ഗവേർണൻസ് വഴി സാധിക്കും. ബിസിനസ് നടപടിക്രമങ്ങൾ എളുപ്പമാക്കുന്ന തരത്തിൽ നിയമഭേദഗതികളും പുതിയ നിയമ നിർമാണങ്ങളും പരിഗണനയിലുലതയും വാണിജ്യമന്ത്രാലയം വ്യക്തമാക്കി.