LiveTV

Live

Kuwait

15 വയസ്സിൽ താഴെയുള്ളവരെ കൊണ്ട് ജോലിയെടുപ്പിച്ചാൽ കമ്പനി പൂട്ടിക്കുമെന്ന് കുവൈത്ത് മാൻപവർ അതോറിറ്റിയുടെ മുന്നറിയിപ്പ്

 15 വയസ്സിൽ താഴെയുള്ളവരെ കൊണ്ട്  ജോലിയെടുപ്പിച്ചാൽ കമ്പനി പൂട്ടിക്കുമെന്ന് കുവൈത്ത് മാൻപവർ അതോറിറ്റിയുടെ മുന്നറിയിപ്പ്

കുവൈത്തിൽ 15 വയസ്സിൽ താഴെയുള്ളവരെ കൊണ്ട് ജോലിയെടുപ്പിച്ചാൽ കമ്പനി പൂട്ടിക്കുമെന്ന് മാൻപവർ അതോറിറ്റിയുടെ മുന്നറിയിപ്പ്. സാധാരണഗതിയിൽ തൊഴിൽ പെർമിറ്റ് അനുവദിക്കുക 21 വയസ്സിനു മുകളിലുള്ളവർക്കാണെന്നും 21 വയസ്സിൽ താഴെയുള്ളവർ മൈനർ ഗണത്തിലാണ് ഉൾപ്പെടുത്തുകയെന്നും അതോറിറ്റി അറിയിച്ചു.

മാൻപവർ അതോറിറ്റി തൊഴിൽ നിരീക്ഷക മേധാവി മുഹമ്മദ് അൽ അൻസാരിയാണ് ബാലവേല സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയത്. 15 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് നിയമാനുസൃത നിയന്ത്രണങ്ങളോടെ ജോലി നൽകുന്നതിൽ തെറ്റില്ല. ഇതിന് മുൻകൂട്ടി അനുമതി വാങ്ങുകയും വൈദ്യ പരിശോധന പൂർത്തിയാക്കുകയും വേണം. കൂടുതൽ ശാരീരികാധ്വാനമാവശ്യമുള്ളതോ മാനസിക സമ്മർദ്ദമുണ്ടാക്കുന്നതോ ആയ ജോലികൾ ഈ പ്രായക്കാരെ കൊണ്ട് ചെയ്യിക്കാൻ പാടില്ല. അതേ സമയം 15 വയസ്സിൽ താഴെ ഉള്ളവരെ ജോലിക്കുനിർത്തിയാൽ ബാലവേലയായി കണക്കാക്കി കമ്പനി അടച്ചു പൂട്ടുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും. ഇതോടൊപ്പം തൊഴിലുടമക്കെതിരെ നിയമനടപടിയും പിഴയും ഉണ്ടാവും. 15 വയസ്സിൽ താഴെ പ്രായമുള്ളവർ കൊണ്ട് ജോലി ചെയ്യിച്ചാൽ രക്ഷിതാക്കൾക്കെതിരെയും നടപടിയുണ്ടാകും. 21 വയസ്സാണ് വർക്ക് പെർമിറ്റ് ലഭിക്കുന്നതിനുള്ള കുറഞ്ഞ പ്രായം. 18 വയസ്സിൽ താഴെയുള്ളവരെ മൈനർ ഗണത്തിലും 21 വയസ്സിൽ താഴെയുള്ളവരെ ഇഖാമ നിയമലംഘകരായുമാണ് കണക്കാക്കുകയെന്നും മാൻപവർ അതോറിറ്റി അറിയിച്ചു.