LiveTV

Live

Kuwait

കുവൈത്ത് - കണ്ണൂർ സെക്ടറിൽ നേരിട്ടുള്ള സർവീസ് ആരംഭിക്കാന്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ്

നിലവിൽ കുവൈത്തിൽ നിന്നും ചെന്നൈ വഴി കണ്ണൂരിലേക്ക് ഇൻഡിഗോ കണക്ഷൻ സർവീസ് നടത്തുന്നുണ്ട്

കുവൈത്ത് - കണ്ണൂർ സെക്ടറിൽ നേരിട്ടുള്ള സർവീസ് ആരംഭിക്കാന്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ്

ഇന്ത്യൻ ബജറ്റ് വിമാനക്കമ്പനിയായ ഇൻഡിഗോ കുവൈത്ത് - കണ്ണൂർ സെക്ടറിൽ നേരിട്ടുള്ള സർവീസ് ആരംഭിക്കുന്നു. മാർച്ച് പതിനഞ്ചു മുതൽ ആഴ്ചയിൽ ആറു ദിവസം കണ്ണൂരിൽ നിന്ന് കുവൈത്തിലേക്കും തിരിച്ചും നേരിട്ടുള്ള സർവീസ് ഉണ്ടാകും. നിലവിൽ കുവൈത്തിൽ നിന്നും ചെന്നൈ വഴി കണ്ണൂരിലേക്ക് ഇൻഡിഗോ കണക്ഷൻ സർവീസ് നടത്തുന്നുണ്ട്.

ചൊവ്വ ഒഴികെയുള്ള ദിവസങ്ങളിൽ പുലർച്ചെ 5 മണിക്ക് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് രാവിലെ 8 മണിക്ക് കുവൈത്തിലെത്തുകയും കുവൈത്തില്‍ നിന്ന് കാലത്തു 9 മണിക്ക് പുറപ്പെട്ട് വൈകീട്ട് നാലുമണിക്ക് കണ്ണൂരിൽ എത്തുകയും ചെയ്യുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. 35 ദിനാർ മുതലാണ് വൺവെ നിരക്കുകൾ. മാർച്ച് 15നാണ് ആദ്യ സർവീസ്.

കണ്ണൂരിലേക്ക് നേരിട്ടുള്ള സർവീസ് ആരംഭിക്കുന്നത് മലബാർ മേഖലയിൽ നിന്നുള്ള പ്രവാസികൾക്ക് ഏറെ പ്രയോജനപ്പെടും. രാവിലെ എട്ടു മണിക്ക് കുവൈത്തിലെത്തുന്നതുകൊണ്ട് പ്രവൃത്തി ദിനങ്ങൾ ലാഭിക്കാനും യാത്രക്കാർക്ക് കഴിയും. കഴിഞ്ഞ മാസം ആരംഭിച്ച കുവൈത്ത് - ചെന്നൈ - കണ്ണൂർ കണക്ഷൻ സർവീസ് നിലനിർത്തിയിട്ടുണ്ട്. ചെന്നൈക്ക് പുറമെ കൊച്ചി, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്കാണ് ഇൻഡിഗോ കുവൈത്തിൽ നിന്നും നേരിട്ട് സർവീസ് നടത്തുന്നത്