LiveTV

Live

Kuwait

സ്പോണ്‍സര്‍പ്പിപ്പ് സംവിധാനം അവസാനിപ്പിക്കാനൊരുങ്ങി കുവൈത്ത്; ബദല്‍സംവിധാനം നടപ്പാക്കുന്നതിനെ കുറിച്ച് ആലോചന  

സ്പോണ്‍സര്‍പ്പിപ്പ് സംവിധാനം അവസാനിപ്പിക്കാനൊരുങ്ങി കുവൈത്ത്; ബദല്‍സംവിധാനം നടപ്പാക്കുന്നതിനെ കുറിച്ച് ആലോചന  

സ്‌പോൺസർഷിപ്പ് സമ്പ്രദായം അവസാനിപ്പിക്കാൻ കുവൈത്ത് ഒരുങ്ങുന്നതായി റിപ്പോർട്ട്. ജനസംഖ്യാക്രമീകരണ പദ്ധതിയുടെ ചുവടുപിടിച്ചു സ്‌പോൺസർഷിപ്പ് വ്യവസ്ഥക്ക് ബദൽ സംവിധാനം നടപ്പാക്കുന്നതിനെക്കുറിച്ചാണ് ആലോചന. വിഷയം ചർച്ച ചെയ്യാൻ സാമ്പത്തിക വികസന കാര്യമന്ത്രി മറിയം അൽ അഖീലിന്റെ നേതൃത്വത്തിൽ മന്ത്രി തല യോഗം ഉടൻ ചേരുമെന്നു കുവൈത്ത് ടൈംസ് പത്രം റിപ്പോർട്ട് ചെയ്തു.

കഫാല സമ്പ്രദായം ഒഴിവാക്കാനുള്ള നിർദേശത്തിനു ഗവണ്മെന്റ് പച്ചക്കൊടി കാട്ടിയതായാണ് സൂചന. ജനസംഖ്യാക്രമീകരണപദ്ധതിയുടെ ചുവടുപിടിച്ചാണ് ഇത്തരമൊരു നീക്കം. അഞ്ചു വർഷത്തിനുള്ളിൽ പൊതുമേഖലാ സ്ഥാപനങ്ങൾ പൂർണമായും സ്വദേശിവൽക്കരിക്കുക എന്നതാണ് ജനസംഖ്യാക്രമീകരണപദ്ധതിയിലെ പ്രധാന അജണ്ട. ഇതുമായി ചേർന്ന് പോകുന്ന തരത്തിലായിരിക്കും സ്പോൺസർഷിപ്പിനു പകരം നടപ്പാക്കുന്ന സംവിധാനമെന്നും സൂചനയുണ്ട്. വിസ കച്ചവടവും മനുഷ്യക്കടത്തും പ്രതിരോധിക്കാൻ പല മാര്‍ഗങ്ങളും സ്വീകരിച്ചു പരാജയപ്പെട്ട സാഹചര്യത്തിലാണ് സ്‌പോൺസർഷിപ്പ് വ്യവസ്ഥ എടുത്തുമാറ്റാനുള്ള നിർദേശത്തോട് ഗവണ്മെന്റ് അനുകൂലനിലപാട് സ്വീകരിച്ചത്. സാമ്പത്തികവികസന കാര്യ മറിയം അൽ അഖീലിന്റെ അധ്യക്ഷതയിൽ ചേരുന്ന മിനിസ്റ്റീരിയൽ മീറ്റിങ്ങിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത് . വിദേശ് തൊഴിലാളിക്ക് തൊഴിൽ പെർമിറ്റ് ഇഖാമ എന്നിവ ലഭിക്കണമെങ്കിൽ സ്വദേശിയായ ഒരു സ്‌പോൺസർ നിർബന്ധമാണ്‌ എന്നതാണ് സ്‌പോൺസർഷിപ്പ് സമ്പ്രദായത്തിന്റെ കാതൽ. കഫീൽ സമ്പ്രദായം അടിമവ്യവസ്ഥക്ക് തുല്യമാണെന്നും ചൂഷണങ്ങൾക്കും മനുഷ്യാവകാശ ധ്വംസനങ്ങൾക്കും കാരണമാകുന്നു എന്നും ചൂണ്ടിക്കാട്ടി അന്താരാഷ്‌ട്ര സംഘടനകൾ ഇതിനെതിരെ രംഗത്ത് ഉവന്നിരുന്നു. സ്‌പോൺസർഷിപ്പ് ഇല്ലാതാകുന്നതോടെ ഐ.എൽ.ഒ പോലുള്ള അന്താരാഷ്‌ട്ര സംഘടനകളുടെ റാങ്കിങ്ങിൽ മുകളിലെത്താൻ കുവൈത്തിന് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.