LiveTV

Live

Kuwait

ഇന്ത്യയും കുവൈത്തും വിമാനസർവീസുകൾ വര്‍ധിപ്പിക്കാന്‍ ധാരണ

ഇന്ത്യയും കുവൈത്തും വിമാനസർവീസുകൾ വര്‍ധിപ്പിക്കാന്‍ ധാരണ

ഇന്ത്യയും കുവൈത്തും വിമാനസർവീസുകൾ വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നു. കഴിഞ്ഞ ദിവസം മുംബൈയിൽ ചേർന്ന ഉഭയകക്ഷി ചർച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. വ്യോമയാനമേഖലയിൽ ഇരു രാജ്യങ്ങളിൾക്കുമിടയിലെ സഹകരണം ശക്തിപ്പെടുത്തുന്നതടക്കമുള്ള കാര്യങ്ങളും യോഗത്തിൽ ചർച്ചയായി.

കുവൈത്ത് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് മേധാവി ഷെയ്ഖ് സൽമാൻ സബാഹ് സാലിം അൽ ഹമൂദ്‌ അൽ സബാഹിന്റെയും കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി സുരേഷ് പ്രഭുവിന്റേയും നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് വ്യോമയാന മേഖലയിലെ സഹകരണം ശക്തിപ്പെടുത്താൻ ധാരണയായത്. വ്യോമ ഗതാഗത രംഗത്തില്‍ നിലനിൽക്കുന്ന പൊതു പ്രശ്നങ്ങളും ഇരു രാജ്യങ്ങൾക്കും ഇടയിലെ സർവീസുകൾ വർധിപ്പിക്കുന്നതിന്റെ സാധ്യതകളും യോഗം ചർച്ച ചെയ്തു. സിവിൽ ഏവിയേഷൻ രംഗത്തെ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി നിരവധി നിർദേശങ്ങളും യോഗത്തിൽ ഉയർന്നുവന്നു. ഇരു രാജ്യങ്ങളിലെയും വ്യോമയാനമേഖലയിലെ സാങ്കേതികവിദഗ്ദർ തമ്മിൽ ആശയ സംവാദങ്ങൾ വർധിപ്പിക്കുക, വിമാന സർവീസുകളുടെ എണ്ണം കൂട്ടുക ഇന്ത്യയിലെയും കുവൈത്തിലെയും വിമാനക്കമ്പനികൾ പരസ്പരം സഹകരിച്ചു പ്രവർത്തിക്കുക തുടങ്ങിയവയാണ് പ്രധാന നിർദേശങ്ങൾ. ഇന്ത്യയിലെ കുവൈത്ത് അംബാസഡർ ജാസിം അൽ നജീം, കുവൈത്ത് വ്യോമയാന വകുപ്പിലെ ഏവിയേഷൻ സേഫ്റ്റി ആൻഡ് എയർ ട്രാഫിക് അഫയേഴ്‌സ് ഡയറക്ടർ ജനറൽ എൻജിനീയർ ഇമാദ് അൽ ജെലവി കുവൈത്ത് ദേശീയ വിമാനക്കമ്പനിയായ കുവൈത്ത് എയർവേയ്‌സിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കമാൽ അൽ അവാദി, ജസീറ എയർവേയ്സ് സി.ഇ.ഒ രോഹിത് രാമചന്ദ്രൻ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.