LiveTV

Live

Kuwait

കെട്ടിട ടെറസ്സുകളിലെ അനധികൃത നിര്‍മ്മാണത്തിനെതിരെ നടപടിയുമായി കുവെെത്ത്

നിയമ ലംഘനത്തിന്റെ ഗൗരവവും വ്യാപ്തിയും പരിശോധിച്ച ശേഷം കോടതിയാണ് പിഴ സംഖ്യ തീരുമാനിക്കുക

കെട്ടിട ടെറസ്സുകളിലെ അനധികൃത നിര്‍മ്മാണത്തിനെതിരെ നടപടിയുമായി കുവെെത്ത്

കുവൈത്തിൽ കെട്ടിടങ്ങളുടെ ടെറസ്സിൽ അനധികൃത നിർമാണം നടത്തിയാൽ 1000 ദീനാർ മുതൽ 5000 ദീനാർവരെ പിഴ ചുമത്തുമെന്ന് മുനിസിപ്പാലിറ്റിയുടെ മുന്നറിയിപ്പ്. അനുമതി വാങാതെ ടെറസ്സിൽ മുറികൾ പണിയുന്നതും ഇരുമ്പ് ഷീറ്റുകൾ കൊണ്ടുള്ള താൽകാലിക നിർമാണമാണവുമെല്ലാം അനധികൃതവുമായി കണക്കാക്കുമെന്നും മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി.

കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട 2016ലെ മുന്‍സിപ്പൽ ഉത്തരവ് പ്രകാരം അനധികൃത നിര്‍മിതികൾക്കു 1000 ദീനാറിൽ കുറയാത്തതും 5000 ദീനാറിൽ കൂടാത്തതുമായ പിഴയാണ് ശിക്ഷ. നിയമ ലംഘനത്തിന്റെ ഗൗരവവും വ്യാപ്തിയും പരിശോധിച്ച ശേഷം കോടതിയാണ് പിഴ സംഖ്യ തീരുമാനിക്കുക.

സ്വകാര്യ പാർപ്പിട മേഖലയിലെ കെട്ടിടങ്ങളിലാണ് ഇത്തരം നിയമലംഘനം പിടികൂടുന്നതെങ്കിൽ ഒരു മീറ്റർ ചുറ്റളവിന് 50 ദീനാറിൽ കുറയാത്തതും 500 ദീനാറിൽ കൂടാത്തതുമായ പിഴ ഈടാക്കാനും നിയമം അനുശാസിക്കുന്നതായി കാപിറ്റൽ ഗവർണറേറ്റ് മുനിസിപ്പാലിറ്റിയിലെ കൈയേറ്റം ഒഴിപ്പിക്കൽ വിഭാഗം മേധാവി എൻജി. അബ്ദുല്ല പറഞ്ഞു. അനധികൃത നിര്‍മാണ പ്രവർത്തികൾ കണ്ടെത്തുന്നതിനായി മുനിസിപ്പാലിറ്റി പരിശോധക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഉദ്യോഗസ്ഥരുടെ പരിശോധനയിൽ നിയമലംഘനം കണ്ടെത്തിയാൽ കെട്ടിട ഉടമക്ക് ആദ്യം മുന്നറിയിപ്പ് നോട്ടീസ് നൽകും. ഒപ്പം അനിധികൃത ഭാഗം പൊളിച്ചു നീക്കി പൂർവ്വ സ്ഥിതിയിലാക്കാൻ സമയം നിശ്ചയിക്കും. അനുവദിച്ച സമയത്തിനിടക്ക് ഇവ പൊളിച്ചു നീക്കിയില്ലെങ്കിലാണ് കേസ് രജിസ്റ്റർ ചെയ്ത് കോടതിയിലേക്ക് മാറ്റുകയെന്നും അധികൃതർ വ്യക്തമാക്കി.