LiveTV

Live

Kuwait

കുവൈത്തിൽ വിസ വിലക്കുള്ള രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് നിയമാനുസൃത ഇഖാമ ഉള്ളതായി റിപ്പോർട്ട്

സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണ് സിറിയ, ഇറാഖ്, ഇറാൻ, യമൻ, പാകിസ്താന്‍, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങള്‍ക്കാണ് കുവൈത്ത് വിസ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്

കുവൈത്തിൽ വിസ വിലക്കുള്ള രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് നിയമാനുസൃത ഇഖാമ ഉള്ളതായി റിപ്പോർട്ട്

കുവൈത്തിൽ വിസ വിലക്കുള്ള രാജ്യങ്ങളിൽ നിന്നുള്ള ആറു ലക്ഷത്തോളം പ്രവാസികൾക്കു നിയമാനുസൃത ഇഖാമ ഉള്ളതായി റിപ്പോർട്ട്. സിറിയ, ഇറാഖ്, ഇറാൻ, യമൻ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുമായി ബന്ധപ്പെട്ട കണക്കുകള്‍ പുറത്ത് വന്നു.

സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണ് സിറിയ, ഇറാഖ്, ഇറാൻ, യമൻ, പാകിസ്താന്‍, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങള്‍ക്കാണ് കുവൈത്ത് വിസ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. ഈ രാജ്യങ്ങളിൽ നിലനിൽക്കുന്ന രാഷ്ട്രീയ അസ്ഥിരതയാണ് നിയന്ത്രണത്തിന് കാരണമെന്നും സുരക്ഷാ സാഹചര്യം മെച്ചപ്പെടുമ്പോൾ നിയന്ത്രണം പിൻവലിക്കുമെന്നുമാണ് കുവൈത്ത് നിലപാട്.

എന്നാൽ 1,52,759 സിറിയരും 14,999 ഇറാഖികളും 38,034 ഇറാനികളും 12,972 യെമനികളും 1,07,084 പാകിസ്താനികളും 13,652 അഫ്ഗാനികളും 2,78,865 ബംഗ്ലാദേശികളും നിയമം അനുവദിക്കുന്ന താമസാനുമതിയോടെ രാജ്യത്ത് കഴിയുന്നുണ്ടെന്നാണ് താമസകാര്യ വകുപ്പ് പുറത്തു വിട്ട കണക്കുകൾ സൂചിപ്പിക്കുന്നത്. ഏഴ് രാജ്യങ്ങളിൽ നിന്നുമായി 19,920 പേർ സർക്കാർമേഖലയിൽ ജോലി ചെയ്യുന്നുണ്ട്. 3,31,144 പേർ സ്വകാര്യ മേഖലയിലും 95,215 പേർ ഗാർഹിക തൊഴിലാളി വിസയിലും 1,53,903 പേർ ആശ്രിത വിസയിലും ആണ് കഴിയുന്നത്. നിയന്ത്രണം വരുന്നതിനു മുമ്പ് കുവൈത്തിലെത്തിയവരാണിവർ. ഇത്തരക്കാർക്ക് വിസ പുതുക്കുന്നതിന് കുവൈത്ത് ഇളവ് അനുവദിച്ചിട്ടുണ്ട്.