LiveTV

Live

Kuwait

സ്വദേശിവത്കരണം നടപ്പാക്കുന്നതില്‍ സമയം നിര്‍ണ്ണയിക്കാനാവില്ലെന്ന് കുവെെത്ത് മന്ത്രി

സ്വദേശിവത്കരണം നടപ്പാക്കുന്നതില്‍ സമയം നിര്‍ണ്ണയിക്കാനാവില്ലെന്ന് കുവെെത്ത് മന്ത്രി

കുവൈത്തിൽ സർക്കാർ-സ്വകാര്യ മേഖലകളിൽ സ്വദേശിവത്കരണം ഏർപ്പെടുത്തുന്നതിന് സമയം നിർണ്ണയിക്കുക പ്രയാസമെന്നു സാമ്പത്തികാസൂത്രണകാര്യ മന്ത്രി. സ്വദേശിവത്കരണം സംബന്ധിച്ച കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും ഇത് പൂർത്തിയാകാൻ സമയമെടുക്കുമെന്നും മന്ത്രി പറഞ്ഞു. പാർലമെൻറിലെ മനുഷ്യവിഭവ-സ്വദേശിവത്കരണ സമിതിയുടെ യോഗത്തിൽ പങ്കെടുത്ത ശേഷം അൽറായ് പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് സാമ്പത്തിക ആസൂത്രണകാര്യ മന്ത്രി മർയം അൽ അഖീൽ ഇത് പറഞ്ഞത്.

രാജ്യത്ത് സ്വദേശിവത്കരണം പൂർത്തിയാക്കാൻ സമയം നിർണയിക്കണമെന്ന് പാർലിമെന്റിലെ സ്വദേശിവൽക്കരണ സമിതി മേധാവി ഖലീൽ അൽ സാലിഹ് എം.പിയുടെ പ്രസ്താവനക്കു മറുപടിയായാണ് മന്ത്രി ഈ രൂപത്തിൽ പ്രതികരിച്ചത്. ദീർഘകാലമായി സ്വദേശിവത്കരണത്തെ പറ്റിയുള്ള പ്രസ്താവനകൾ മാത്രം നടത്തുന്ന സർക്കാർ അത് നടപ്പിലാക്കുന്നതിൽ കാലതാമസം വരുത്തുകയാണെന്നും തൊഴിൽ രഹിതരായ കുവൈത്തികൾക്ക് തൊഴിൽ അവസരം ഉറപ്പുവരുത്താൻ ഉണർന്ന് പ്രവർത്തിക്കണമെന്നും ഖലീൽ അൽ സാലിഹ് ആവശ്യപ്പെട്ടിരുന്നു.

അതേസമയം, അടുത്ത രണ്ട് ആഴ്ചക്കുള്ളിൽ ഇത് സംബന്ധിച്ച രൂപരേഖയുണ്ടാക്കി സമർപ്പിക്കാമെന്ന് മന്ത്രിയുമായി ധാരണയിലെത്തിയിട്ടുണ്ടെന്ന് യോഗത്തിന് ശേഷം നടത്തിയ പ്രസ്താവനയിൽ സ്വദേശിവൽക്കരണസമിതി മേധാവി പറഞ്ഞു.