LiveTV

Live

Kuwait

സോഷ്യല്‍ മീഡിയാ വ്യജന്‍മാരെ പിടിക്കാന്‍ കുവെെത്ത് നിയമം കൊണ്ടു വരുന്നു

ട്വിറ്റർ, ഇൻസ്റ്റഗ്രാം, സ്നാപ്ചാറ്റ് തുടങ്ങിയവയിലെ നിയമവിരുദ്ധമായ ഉള്ളടക്കം കണ്ടെത്താന്‍ സോഫ്റ്റ്‍‍വെയർ ഉപയോഗിക്കും

സോഷ്യല്‍ മീഡിയാ വ്യജന്‍മാരെ പിടിക്കാന്‍ കുവെെത്ത് നിയമം കൊണ്ടു വരുന്നു

കുവൈത്തിൽ സാമൂഹിക മാധ്യമങ്ങളിലെ വ്യാജ അക്കൗണ്ടുകൾ നിയമം മൂലം നിയന്ത്രിക്കാൻ സർക്കാർ നീക്കം. അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ നിർദേശപ്രകാരമാണ് സാമൂഹിക മാധ്യമങ്ങളിലെ തെറ്റായ പ്രവണതകളെ തിരുത്താൻ അധികൃതർ നിയമനിർമാണത്തിനൊരുങ്ങുന്നത്.

സോഷ്യല്‍ മീഡിയാ വ്യജന്‍മാരെ പിടിക്കാന്‍ കുവെെത്ത് നിയമം കൊണ്ടു വരുന്നു

സൈബർ കുറ്റകൃത്യങ്ങളും ഇന്റർനെറ്റ് വഴിയുള്ള വിദ്വേഷ പ്രചാരണവും ഇല്ലാതാക്കുക, ദേശീയ സുരക്ഷ ഉറപ്പുവരുത്തുക, തീവ്രവാദ നിലപാടുകളെ പ്രോത്സാഹിപ്പിക്കുന്നതും ഇസ്ലാമികാധ്യാപനങ്ങൾക്ക് വിരുദ്ധമായതുമായ സന്ദേശങ്ങൾ തടയുക എന്നിവയാണ് നടപടിയുടെ പ്രധാനലക്ഷ്യം. പ്രധാനമായും വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ചാണ് ഇത്തരം കുറ്റകൃത്യങ്ങൾ നടത്തുന്നത് എന്നതിനാൽ വ്യാജ അക്കൗണ്ടുകൾ ഇല്ലാതാക്കുന്നതിനാണ് അധികൃതർ പ്രഥമ പരിഗണന നൽകുന്നത്. ജി.സി.സിയിലേതുൾപ്പെടെ ചില വിദേശരാജ്യങ്ങൾ വ്യാജ സോഷ്യൽ മീഡിയ അകൗണ്ടുകൾ നിയന്ത്രിക്കുന്നതിനായി സ്വീകരിച്ച നടപടികളും അവിടങ്ങളിലെ നിയമങ്ങളും അധികൃതർ പഠിക്കും. സാമൂഹിക മാധ്യമങ്ങളുമായി ബന്ധപ്പെട്ട കരടുനിയമം സർക്കാറിൻറെ മുന്നിലുണ്ട്.

സോഷ്യല്‍ മീഡിയാ വ്യജന്‍മാരെ പിടിക്കാന്‍ കുവെെത്ത് നിയമം കൊണ്ടു വരുന്നു

നേരത്തെ, സാമൂഹിക മാധ്യമങ്ങളെ നിരീക്ഷിക്കുന്നതിനായി കുവൈത്ത് സർക്കാർ പ്രത്യേക സോഫ്റ്റ്‍‍വെയർ സ്വന്തമാക്കാൻ ആലോചിക്കുന്നതായും റിപ്പോർട്ടുണ്ടായിരുന്നു. ട്വിറ്റർ, ഇൻസ്റ്റഗ്രാം, സ്നാപ്ചാറ്റ് തുടങ്ങിയവയിലെ നിയമവിരുദ്ധമായ ഉള്ളടക്കം കണ്ടെത്താനാണ് സോഫ്റ്റ്‍‍വെയർ ഉപയോഗിക്കുക. അടുത്ത സാമ്പത്തിക വർഷം മുതൽ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതിക്ക് 75000 ദീനാറാണ് ചെലവ് കണക്കാക്കുന്നത്. വ്യാജപേരും ചിഹ്നങ്ങളും ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന അക്കൗണ്ടുകൾ പൂട്ടിക്കാൻ കുവൈത്ത് ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ വർഷം ട്വിറ്റർ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.