LiveTV

Live

Kuwait

കുവെെത്ത് പാര്‍ലമെന്റ് ഇന്ന് ചേരും; സ്വദേശിവത്കരണം ചര്‍ച്ചയായേക്കും

സ്വദേശിവത്കരണം ത്വരിതപ്പെടുത്തുന്നതിനുള്ള പാർലമെൻറ് സമിതി റിപ്പോർട്ടിലെ തുടർ നടപടികള്‍ ചർച്ചയാവും

കുവെെത്ത് പാര്‍ലമെന്റ് ഇന്ന് ചേരും; സ്വദേശിവത്കരണം ചര്‍ച്ചയായേക്കും

കുവൈത്തിൽ പാർലമെന്റ് സമ്മേളനത്തിന് നാളെ തുടക്കമാകും. സ്വദേശിവത്കരണം വേഗത്തിലാക്കാനുള്ള പാർലമെൻറ് സമിതി റിപ്പോർട്ടിലെ തുടർ നടപടികൾ പ്രധാന അജണ്ടയാകുമെന്നാണ് സൂചന. സ്വദേശികളുടെ വിരമിക്കൽ പ്രായം കുറക്കുന്നതുമായി ബന്ധപ്പെട്ട നിർദേശങ്ങളും നാളെ ആരംഭിക്കുന്ന സമ്മേളനത്തില്‍ ചർച്ചയാവും. പാർലമെൻറ് സ്പീക്കർ മർസൂഖ് അൽ ഗാനിം വാർത്താ കുറിപ്പിലൂടെയാണ് ചൊവാഴ്ച ആരംഭിക്കുന്ന പാർലിമെന്റ് സെക്ഷനിലെ അജണ്ട പുറത്തു വിട്ടത്.

കുവെെത്ത് പാര്‍ലമെന്റ് ഇന്ന് ചേരും; സ്വദേശിവത്കരണം ചര്‍ച്ചയായേക്കും

ചില പാർലമെൻറ് നടപടികൾ ഭരണഘടനാ വിരുദ്ധമാണെന്ന ഭരണഘടനാ കോടതിയുടെ നിരീക്ഷണമുള്ളതിനാൽ ഇക്കാര്യം നാളത്തെ സമ്മളനത്തിൽ ചൂടുള്ള ചർച്ചയാകും. പാർലമെൻറും ഭരണഘടനാ കോടതിയും തമ്മിലുള്ള അഭിപ്രായ ഭിന്നതയിൽ പാർലമെൻറ് അംഗങ്ങളുടെ ശക്തമായ പ്രതികരണമുണ്ടാവുമെന്നും റിപ്പോർട്ടുണ്ട്. സ്വദേശിവത്കരണം ത്വരിതപ്പെടുത്തുന്നതിനുള്ള പാർലമെൻറ് സമിതി റിപ്പോർട്ടിലെ തുടർ നടപടികളും ചർച്ചയാവും. നാലു പുതിയ മന്ത്രിമാർ ചുമതലയേറ്റ ശേഷമുള്ള പാർലമെൻറ് സെഷൻ എന്ന പ്രത്യേകതയും ഇത്തവണയുണ്ട്.

കുവെെത്ത് പാര്‍ലമെന്റ് ഇന്ന് ചേരും; സ്വദേശിവത്കരണം ചര്‍ച്ചയായേക്കും

സാമൂഹിക-തൊഴിൽ മന്ത്രി ഹിന്ദ് അൽ സബീഹ്, പൊതുമരാമത്ത്-മുനിസിപ്പൽ മന്ത്രി ഹുസാം അൽ റൂമി, പാർലമെൻ‌ററികാര്യമന്ത്രി ആദിൽ അൽ ഖറാഫി, ജലം-വൈദ്യുതി, എണ്ണമന്ത്രി ബഖീത് അൽ റാഷിദി എന്നിവർ രാജിവെച്ച ഒഴിവിലേക്ക് ഖാലിദ് അൽ ഫാദിൽ, മറിയം അൽ അഖീൽ, ഫഹദ് അൽ ഷ‌ഹ്‌ല, സ‌അദ് അൽ ഖറാസ് എന്നിവരാണ് ചുമതലയേറ്റത്. എം.പിമാരുടെ നിരന്തരമുള്ള വിമർശനത്തിനും കുറ്റവിചാരണ ഭീഷണിക്കുമൊടുവിലാണ് നാലുമന്ത്രിമാർ രാജിവെച്ചത്. പകരം എത്തിയ മന്ത്രിമാർക്ക് വകുപ്പിൽ തിരുത്തൽ നടപടികൾക്ക് രണ്ട് മാസത്തെ സമയപരിധിയാണ് എം.പിമാർ നൽകിയത്. തൃപ്തികരമല്ലെങ്കിൽ ഇവർക്കെതിരെയും കുറ്റവിചാരണ കൊണ്ടുവരുമെന്നാണ് പാർലിമെന്റ് അംഗങ്ങളുടെ ഭീഷണി.