LiveTV

Live

Kuwait

കുവെെത്തില്‍ സര്‍ക്കാര്‍ ജോലി കാത്തിരിക്കുന്നത് പതിമൂവായിരം സ്വദേശികള്‍

ഉദ്യോഗാർത്ഥികളിൽ നിന്ന് നാല് ഘട്ടങ്ങളിലായാണ് ഈ വർഷം തൊഴിൽ അപേക്ഷകൾ സ്വീകരിക്കുക

കുവെെത്തില്‍ സര്‍ക്കാര്‍ ജോലി കാത്തിരിക്കുന്നത് പതിമൂവായിരം സ്വദേശികള്‍

കുവൈത്തിൽ സർക്കാർ മേഖലയിലെ ജോലി കാത്തിരിക്കുന്നത് പതിമൂവായിരം സ്വദേശികൾ. 4000 പേർ ജനുവരിയിൽ നിയമിതരാകും. സർക്കാർ ജോലി തേടുന്ന സ്വദേശികളിൽ നിന്ന് ഈ വർഷം നാലു ഘട്ടങ്ങളിലായി അപേക്ഷ സ്വീകരിക്കുമെന്നു സിവിൽ സർവിസ്
കമീഷൻ അറിയിച്ചു.

ജനസംഖ്യാ ക്രമീകരണത്തിന്റെ ഭാഗമായി കൂടുതൽ സ്വദേശി ഉദ്യോഗാർത്ഥികൾക്ക് ഈ വർഷം സർക്കാർ മേഖലയിൽ തൊഴിൽ നൽകാനാണ് സിവിൽ സർവീസ് കമ്മീഷൻ ലക്ഷ്യമിടുന്നത്. ഏറ്റവും ഒടുവിലെ കണക്ക് പ്രകാരം 13523 ആണ് രാജ്യത്ത് സർക്കാർ ജോലിക്കായി അപേക്ഷ നൽകി കാത്തിരിക്കുന്ന സ്വദേശികളുടെ എണ്ണം. ഇതോടൊപ്പം ഈ വർഷം പുതുതായി അപേക്ഷ സമർപ്പിക്കുന്നവർ കൂടി ചേരുമ്പോൾ സ്വദേശി തൊഴിലന്വേഷകരുടെ എണ്ണം വീണ്ടും കൂടും.

ഉദ്യോഗാർത്ഥികളിൽ നിന്ന് നാല് ഘട്ടങ്ങളിലായാണ് ഈ വർഷം തൊഴിൽ അപേക്ഷകൾ സ്വീകരിക്കുക. മാർച്ച്, ഒന്ന് മുതൽ 15 വരെയാണ് ഒന്നാം ഘട്ടം. രണ്ടാം ഘട്ട അപേക്ഷ സ്വീകരിക്കൽ ജൂൺ 14ന് ആണ് ആരംഭിക്കുക. ജൂൺ 28ന് ഈ അവസരം തീരും. സെപ്റ്റംബർ 13 മുതൽ സെപ്റ്റംബർ 27 വരെയാണ് മൂന്നാം ഘട്ടം. 2019 ഡിസംബർ ആറ് മുതൽ 20 വരെയാണ് അവസാന ഘട്ടം. ഈ സമയപരിധികളിൽ സിവിൽ സർവീസ് കമ്മീഷൻ വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടതെന്ന് അധികൃതർ പറഞ്ഞു..