LiveTV

Live

Kuwait

ഇലക്​ട്രിക്​ കാറുകൾക്ക് കൂടുതൽ പ്രചാരം നൽകാനൊരുങ്ങി കുവൈത്ത്

ഇലക്​ട്രിക്​ കാറുകൾക്ക് കൂടുതൽ പ്രചാരം നൽകാനൊരുങ്ങി കുവൈത്ത്

ഇലക്​ട്രിക്​ കാറുകൾക്ക് കൂടുതൽ പ്രചാരം നൽകാനൊരുങ്ങി കുവൈത്ത്. രാജ്യമെമ്പാടും ഇത്തരം വാഹനങ്ങളുടെ ചാർജിങ്​ സ്​റ്റേഷനുകൾ സ്ഥാപിക്കുന്നതിനെ സംബന്ധിച്ച്​ വൈദ്യുതി മന്ത്രാലയം പഠനം ആരംഭിച്ചു.

പരിസ്ഥിതി സൗഹൃദമായ ഇലക്ടിക് കാറുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ യാണ്​ മന്ത്രാലയം പ്രത്യേക പoനത്തിന് തുടക്കമിട്ടത്. കാർ കമ്പനികൾ, വ്യവസായ അതോറിറ്റി, പരിസ്ഥിതി അതോറിറ്റി എന്നിവയുമായി സഹകരിച്ചാണ് പഠനം.

ചാർജിങ്​ സെൻററുകൾക്കായി അപേക്ഷിക്കാൻ വേണ്ട നിബന്ധനകൾ തയാറാക്കി വരികയാണെന്നും ഇലക്​ട്രിക്​ കാറുകൾ സർവ വ്യാപിയാവുന്നതോടെ പരിസ്ഥിതി മലിനീകരണം പകുതിയായി കുറയുമെന്നാണ്​ പ്രതീക്ഷയെന്നും​ വൈദ്യുതി മന്ത്രാലയത്തിലെ ഭരണകാര്യ ഉപമേധാവി മുഹമ്മദ്​ അൽ ഷർഹാൻ പറഞ്ഞു. ലോക രാജ്യങ്ങൾ പരിസ്ഥിതി മലിനീകരണം കുറക്കുന്നതിനായി ഇലക്​ട്രിക്​ കാറുകൾ ​പ്രോത്സാഹിപ്പിക്കുന്ന വഴിയിലാണ്​. കാർ കമ്പനികളും ഈ ദിശയിലാണ്​ വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്​. ഏതാനും വർഷത്തിനകം ഇലക്​​ട്രിക്​ കാറുകൾ വിപണി കീഴടക്കുമെന്നാണ്​ കരുതുന്നത്​. ദൂരയാത്രകളിൽ ചാർജ്​ ചെയ്യുന്നതടക്കമുള്ള ബുദ്ധിമുട്ടുകളാണ്​ ഇത്തരം കാറുകളുടെ അപാകതയായി പറയാറുള്ളത്​. ഇത് പരിഹരിക്കാനാണ് കുവൈത്ത് രാജ്യവ്യാപകമായി ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ ഒരുങ്ങുന്നത്.