LiveTV

Live

Kuwait

വിദേശികളുടെ ചികിത്സക്ക് കുവെെത്ത് സര്‍കാര്‍ ആശുപത്രികളില്‍ ജാമ്യക്കാരന്‍ നിര്‍ബന്ധം

ആരോഗ്യമന്ത്രാലയം പ്രഖ്യാപിച്ച ചികിത്സാനിരക്ക് സാധാരണക്കാരായ പ്രവാസികൾക്ക് താങ്ങാനാവുന്നതിലും അമപ്പുറമാണെന്ന് വിലയിരുത്തലുണ്ട്

വിദേശികളുടെ ചികിത്സക്ക് കുവെെത്ത് സര്‍കാര്‍ ആശുപത്രികളില്‍ ജാമ്യക്കാരന്‍ നിര്‍ബന്ധം

കുവൈത്തിൽ ഇനി മുതൽ സർക്കാർ ആശുപത്രികളിൽ വിദേശികളുടെ ചികിത്സക്ക് ജാമ്യക്കാരൻ വേണം. രോഗിക്ക് ഫീസ് അടക്കാൻ കഴിഞ്ഞില്ലെങ്കിൽ ജാമ്യക്കാരനിൽനിന്ന് ഈടാക്കുന്നതിന് വേണ്ടിയാണിത്. ഇതിന് സമ്മതം അറിയിച്ചുള്ള രേഖ ഒപ്പിട്ടുവാങ്ങിയാകും ഇനി ചികിത്സ വിദേശികളെ ചികിത്സക്കായി പ്രവേശിപ്പിക്കുക.

വിദേശികളുടെ ചികിത്സക്ക് കുവെെത്ത് സര്‍കാര്‍ ആശുപത്രികളില്‍ ജാമ്യക്കാരന്‍ നിര്‍ബന്ധം

2017 ഒക്ടോബർ മുതൽ സർക്കാർ ആശുപത്രികളിലെ ആരോഗ്യ സേവനത്തിന് വിദേശികളിൽനിന്ന് ഫീസ് ഈടാക്കിത്തുടങ്ങിയിരുന്നു. എന്നാൽ അടിയന്തിര ചികിത്സക്കായി എത്തുന്ന വിദേശികളിൽ ചിലരുടെ കയ്യിൽ പണമില്ലാത്തത് അധികൃതരെ കുഴക്കുന്നുണ്ട്. ഈ പ്രതിസന്ധി ഒഴിവാക്കാനാണ് ജാമ്യക്കാരനിൽ നിന്ന് ഒപ്പിട്ടു വാങ്ങുന്നത്. ജാമ്യക്കാരൻ പണമടച്ചില്ലെങ്കിൽ മന്ത്രാലയം നിയമനടപടി സ്വീകരിക്കും.

ആരോഗ്യമന്ത്രാലയം പ്രഖ്യാപിച്ച ചികിത്സാനിരക്ക് സാധാരണക്കാരായ പ്രവാസികൾക്ക് താങ്ങാനാവുന്നതിലും അമപ്പുറമാണെന്ന് വിലയിരുത്തലുണ്ട്. തീവ്രപരിചരണ വിഭാഗത്തിൽ ഒരുദിവസം 30 ദിനാർ നൽകണം. തീവ്രപരിചരണം ലഭിക്കേണ്ടവരും കാൻസർ, ഹൃദ്രോഗം തുടങ്ങിയ അസുഖമുള്ളവരുമാണ് ചികിത്സാ നിരക്ക് വർധന മൂലം ബുദ്ധിമുട്ടിലാവുന്നത്. അടിയന്തര ചികിത്സക്കായി എത്തുന്നവരെ മടക്കി അയക്കാനും ഫീസ് ഈടാക്കാനും കഴിയാത്ത അവസ്ഥ ആശുപത്രി അധികൃതർ നേരിടാറുണ്ട്. സന്നദ്ധസംഘടനകൾ ഇടപെട്ടാണ് പലപ്പോഴും ഇത്തരം കേസുകൾ കൈകാര്യം ചെയ്യാറുള്ളത്.