LiveTV

Live

Kuwait

കുവൈത്തിൽ സുരക്ഷാ സംവിധാനങ്ങള്‍ സ്ഥാപിക്കാത്ത സ്ഥാപനങ്ങൾ സീല്‍ പതിക്കുമെന്ന് അധികൃതര്‍

കുവൈത്തിൽ സുരക്ഷാ സംവിധാനങ്ങള്‍ സ്ഥാപിക്കാത്ത സ്ഥാപനങ്ങൾ സീല്‍ പതിക്കുമെന്ന് അധികൃതര്‍

കുവൈത്തിൽ തീപിടുത്തം പോലുള്ള അപകട സാധ്യതകള്‍ കണക്കിലെടുത്തുകൊണ്ടുള്ള സുരക്ഷാ സംവിധാനങ്ങള്‍ സ്ഥാപിക്കാത്ത കടകളും സ്ഥാപനങ്ങളും പൂട്ടി സീല്‍പതിക്കുമെന്ന് അധികൃതര്‍.

ശുവൈഖ് വ്യവസായ മേഖലയില്‍ നടന്ന ഫയര്‍ സുരക്ഷാ പരിശോധനക്ക് ശേഷം നടത്തിയ പ്രസ്താവനയില്‍ പബ്ളിക് റിലേഷന്‍ ഡിപ്പാര്‍ട്ടുമെന്‍റാണ് ഇക്കാര്യം മുന്നറിയിപ്പ് നല്‍കിയത്. മേഖലയിലെ വിവിധ ഭാഗങ്ങളില്‍ ഡിപ്പാര്‍ട്ടുമെന്‍റിലെ പരിശോധക സംഘം നടത്തിയ റെയ്ഡില്‍ നിരവധി നിയമലംഘനങ്ങളാണ് പിടികൂടിയത്. ഇതില്‍ സുരക്ഷാ നിബന്ധനകള്‍ പൂര്‍ത്തിയാക്കാത്ത മൂന്ന് കമ്പനി ഗോഡൗണുകള്‍ മുന്നറിയിപ്പ് നോട്ടീസ് പതിച്ചു. 72 മണിക്കൂറിനകം ഫയര്‍ സുരക്ഷാ സംവിധാനം സ്ഥാപിച്ചില്ളെങ്കില്‍ ഗോഡൗണ്‍ പൂട്ടുമെന്ന മുന്നറിയിപ്പാണ് നല്‍കിയത്. ഫയര്‍ സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പുവരുത്തുന്നതിന് രാജ്യ വ്യാപകമായി ശക്തമായ പരിശോധനക്ക് പദ്ധതി തയാറാക്കിയതായി അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.