LiveTV

Live

Kuwait

കുവൈത്ത് ദിനാർ - രൂപ വിനിമയ നിരക്കിൽ പുതിയ റെക്കോർഡ്; 240 രൂപ കടന്നു

കുവൈത്ത് ദിനാർ - രൂപ വിനിമയ നിരക്കിൽ പുതിയ റെക്കോർഡ്;  240 രൂപ കടന്നു

രൂപയുടെ മൂല്യത്തിൽ വീണ്ടും ഇടിവുണ്ടായതോടെ കുവൈത്ത് ദീനാറുമായുള്ള വിനിമയത്തിൽ പുതിയ റെക്കോര്‍ഡ്. ഒരു ദീനാറിന്റെ വിനിമയ നിരക്ക് 240 രൂപ കടന്നു. ഇന്നാണ് മൂല്യ തകര്‍ച്ചയില്‍ പുതിയ റെക്കോര്‍ഡിട്ടത്.

ആഗസ്റ്റ് പകുതി മുതൽ അന്താരാഷ്ട്ര തലത്തിൽ ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം ഇടിഞ്ഞു തുടങ്ങി. ഇത് ദീനാറിലും പ്രതിഫലിച്ചു. ഒരു മാസത്തോളം തുടർച്ചയായി മൂല്യം ഇടിഞ്ഞതോടെ ഒരു ദീനാറിന് 13 രൂപയോളം വ്യത്യാസമുണ്ടായി. ആഗസ്റ്റ് പകുതി മുതൽ സെപ്റ്റംബർ പകുതി വരെയുള്ള കാലയളവിൽ ഒരു ദീനാറിന് 230 രൂപ, 235 രൂപ എന്നീ നിലയിലെത്തി. സെപ്റ്റംബർ ആദ്യവാരത്തിൽ 239 വരെ എത്തി. കഴിഞ്ഞ വാരത്തിൽ രൂപ അൽപം ശക്തിപ്രാപിച്ചു. ഇതോടെ 235 രൂപക്ക് മുകളിലായി ഒരു ദീനാറിെൻറ മൂല്യം എന്നാൽ, കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു.

അന്താരാഷ്ട്ര സാഹചര്യങ്ങളും അമേരിക്ക- ചൈന വ്യാപാര യുദ്ധവും ഡോളർ ശക്തമാകുന്നതുമെല്ലാം കാരണമായി പറയുമ്പോഴും ഇത്രയും വലിയ മൂല്യ തകര്‍ച്ചയുടെ കാരണം വിദഗ്ധര്‍ക്കും കണ്ടെത്താനായിട്ടില്ല.