LiveTV

Live

Kuwait

വ്യാജ സര്‍ട്ടിഫിക്കറ്റുക്കാരെ പിടിക്കാനൊരുങ്ങി കുവെെത്ത്

സൗകര്യങ്ങളുടെ കുറവ് കാരണം പല സ്കൂളുകളും നിശ്ചിത ദിവസം തുറക്കാനാവാത്തതും വ്യാജ സർട്ടിഫിക്കറ്റിൽ നിയമനം നടക്കുന്നതും വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ വീഴ്ചയാണെന്നാണ് എം.പിമാര്‍ ആരോപിച്ചു

വ്യാജ സര്‍ട്ടിഫിക്കറ്റുക്കാരെ പിടിക്കാനൊരുങ്ങി കുവെെത്ത്

കുവൈത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് നിരവധിപേര്‍ സര്‍ക്കാര്‍ ജോലിയില്‍ കയറിയതായി ആരോപണം. വിദേശികളും സ്വദേശികളും ഉള്‍പ്പടെയുള്ളവരാണ് ഇത്തരത്തില്‍ ജോലിയില്‍ കയറിയത്. സംഭവത്തെക്കുറിച്ച് പാര്‍ലമെന്റ് സമിതി അന്വേഷിക്കണമെന്ന ആവശ്യവുമായി എംപിമാര്‍ രംഗത്ത്.

വ്യാജ സർട്ടിഫിക്കറ്റ് വിഷയത്തിലും 2018 അധ്യയന വർഷാരംഭവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രാലയ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ പോരായ്മകളെയും കുറിച്ചും അന്വേഷിക്കാൻ പ്രത്യേക പാർലമെൻറ് സമിതിയെ നിയമിക്കണമെന്നാണ് ആവശ്യം. പാർലമെൻറ് അംഗങ്ങളായ മുഹമ്മദ് അൽ ദലാൽ, ഫർറാജ് അൽ അർബീദ്, ഉസാമ അൽ ഷാഹീൻ, മുബാറക് അൽ ഹജ്റുഫ്, അലി അൽ ദഖ്ബാസി എന്നീ അഞ്ച് എം.പിമാർ ചേർന്നാണ് ഈ ആവശ്യം ഉന്നയിച്ച് അപേക്ഷ സമർപ്പിച്ചത്.

വിദ്യാഭ്യാസ വർഷത്തിന്റെ തുടക്കത്തിൽ പശ്ചാതല സൗകര്യങ്ങളുടെ കുറവ് കാരണം രാജ്യത്തെ പല സ്കൂളുകളും നിശ്ചിത ദിവസം തുറക്കാനാവാത്തതും വ്യാജ സർട്ടിഫിക്കറ്റിൽ നിയമനം നടക്കുന്നതും വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ വീഴ്ചയാണ്. ഉത്തരവാദപ്പെട്ടവരുടെ ഒത്താശയോടെയും അറിവോടെയുമാണ് വ്യാജ സർട്ടിഫിറ്റുകാർ സർവ്വീസുകളിൽ എത്തിപ്പെടുന്നതെന്ന ആരോപണമുണ്ട്. സുതാര്യമായ അന്വേഷണത്തിലൂടെ ഈ രണ്ട് ആരോപണ വിഷയങ്ങളിലും പ്രതികളായവരെ പുറത്തുകൊണ്ടുവരണമെന്ന് എം.പിമാർ ആവശ്യപ്പെട്ടു.