LiveTV

Live

Kuwait

ഇന്ത്യന്‍ എംബസി വെബ്സൈറ്റില്‍ നിന്ന് പേരുകൾ നീക്കം ചെയ്തു; പ്രതിഷേധവുമായി കുവൈത്ത് പ്രവാസികൾ

വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് എൻ.സി.പി ദേശീയ അദ്ധ്യക്ഷൻ ശരദ് പവാർ എം.പി വിദേശകാര്യ മന്ത്രിക്ക് കത്തയച്ചിട്ടുണ്ട്

ഇന്ത്യന്‍ എംബസി വെബ്സൈറ്റില്‍ നിന്ന് പേരുകൾ നീക്കം ചെയ്തു; പ്രതിഷേധവുമായി കുവൈത്ത് പ്രവാസികൾ

കുവൈത്തിൽ ഇന്ത്യന്‍ എംബസ്സി വെബ്സൈറ്റില്‍ നിന്നും പേര് നീക്കം ചെയ്തതിനെതിരെ പ്രവാസി സംഘടനകള്‍ രംഗത്ത്. മുന്നറിയിപ്പില്ലാതെ പേര് നീക്കം ചെയ്തതിനെതിരെ കുവൈത്തിലെ പ്രവാസി സംഘടനകൾ കേന്ദ്രവിദേശകാര്യ മന്ത്രിക്ക് പരാതി നല്‍കി. കുവൈത്തിൽ നിരവധി വര്‍ഷമായി പ്രവര്‍ത്തിക്കുന്ന പ്രവാസി സംഘടനകളുടെ പേരുകള്‍ മുന്നറിയിപ്പില്ലാതെ ഇന്ത്യന്‍ എംബസ്സി വെബ്സൈറ്റില്‍ നിന്ന് നീക്കം ചെയ്തെന്നാണ് പരാതി.

നിലവില്‍ 3 വർഷം രജിസ്ട്രേഷൻ കാലാവധിയുള്ള ഒ.എൻ.സി.പി ഉൾപ്പടെയുള്ള സംഘടനകളെയാണ് ലിസ്റ്റില്‍നിന്ന് ഒഴിവാക്കിയത്. വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് എൻ.സി.പി ദേശീയ അദ്ധ്യക്ഷൻ ശരദ് പവാർ എം.പി വിദേശകാര്യ മന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പാണ് ഇരുന്നൂറിലധികം പേരുകളുള്ള ലിസ്റ്റ് വെട്ടിച്ചുരുക്കി 68 സംഘടനകളെ മാത്രം ഉള്‍പ്പെടുത്തി എംബസി ലിസ്റ്റ് പ്രസിദ്ധീകരിച്ചത്.