LiveTV

Live

Kuwait

നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന്​ കുവൈത്ത്​ അമീർ ചൈനയിലേക്ക്

അമീ​റിന്റെ സന്ദർശനം ചൈന കുവൈത്ത് ഉഭയകക്ഷി ബന്ധത്തിൽ പുതിയ ഉണർവിന് കാരണമാകുമെന്നാണ് വിലയിരുത്തൽ.

നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന്​ കുവൈത്ത്​ അമീർ ചൈനയിലേക്ക്

അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് നാളെ ചൈനയിലേക്ക്തിരിക്കും. അമീറിന്റെ സന്ദർശനം ചൈന കുവൈത്ത് ഉഭയകക്ഷി ബന്ധത്തിൽ പുതിയ ഉണർവിന് കാരണമാകുമെന്നാണ് വിലയിരുത്തൽ. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര നിക്ഷേപത്തിൽ അമീറിൻറെ സന്ദർശനം നിർണായക വഴിത്തിരിവാകും.

ചൈനീസ് പ്രസിഡൻറ് ഷീ ജിൻ പിങ്ങുമായുള്ള കൂടിക്കാഴ്ചയാണ് അമീറിന്റെ സന്ദർശനത്തിലെ പ്രധാന അജണ്ട. സുപ്രധാനമായ കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവെക്കുമെന്ന് കുവൈത്തിലെ ചൈനീസ് അംബാസഡർ വാങ് ഡി പറഞ്ഞു. ചൈന- അറബ് കോഓപറേഷൻ ഫോറം സമ്മേളനത്തിലും അമീർ സംബന്ധിക്കും. അമീറിന്റെ കാർമികത്വത്തിൽ നടപ്പാക്കുന്ന വിഷൻ 2035 വികസന പദ്ധതികളിൽ ചൈനയുടെ സഹകരണം സുപ്രധാനമാണ്. രാജ്യത്തെ ദ്വീപുകളുടെയും റോഡുകളുടെയും വികസനത്തിനു കുവൈത്ത് ചൈനയുടെ സഹകരണം തേടിയിട്ടുണ്ട്.

ബുബ് യാൻ ദ്വീപ്, സിൽക്ക് സിറ്റി എന്നിവയുടെ വികസനവുമായി ബന്ധപ്പെട്ട് കുവൈത്ത് അധികൃതർ നേരത്തെ ചൈനയിലെത്തി ബന്ധപ്പെട്ടവരുമായി ചർച്ച നടത്തിയിരുന്നു. പെട്രോളിയം, പെട്രോകെമിക്കൽ ഉൽപാദന മേഖലകളിലും ചൈനയുമായി കൈകോർക്കാൻ കുവൈത്തിന് താല്‍പര്യമുണ്ട്. ബദർ ഊർജ്ജം, പവർ പ്ലാൻറുകളുടെ നിർമാണം തുടങ്ങിയവയിലാണ് സാങ്കേതിക പിന്തുണ തേടുന്നത്. കഴിഞ്ഞ വർഷം കുവൈത്തും ചൈനയും തമ്മിൽ 2.4 ശതകോടി ദീനാറിന്റെ നിർമാണ പ്രവർത്തനങ്ങളുടെ കരാറിൽ ഒപ്പുവെച്ചിരുന്നു.

12.04 ബില്യൻ ഡോളറിന്റെ വാണിജ്യ കൈമാറ്റമാണ് കഴിഞ്ഞ വര്‍ഷം ഇരു രാജ്യങ്ങളും തമ്മിൽ നടന്നത് . അറബ് മേഖലയിൽ കുവൈത്ത് ആണ്ചൈ നയുമായി നയതന്ത്ര ബന്ധം സ്ഥാപിച്ച ആദ്യ രാജ്യം. ഇതിനു മുമ്പ് 2009 ലാണ് കുവൈത്ത് അമീർ മുമ്പ് ചൈന സന്ദർശിച്ചത്.