LiveTV

Live

Kuwait

ക്രിമിനൽ കുറ്റവാളിയായ വിദേശിയുടെ സ്‌പോൺസർഷിപ്പ് തൊഴിലുടമക്ക് ഒഴിയാം

ഇത്തരം സന്ദർഭങ്ങളിൽ തൊഴിലാളിയുടെ ഇഖാമ റദ്ദാക്കാൻ തൊഴിലുടമക്ക് അപേക്ഷ നൽകാം.

ക്രിമിനൽ കുറ്റവാളിയായ വിദേശിയുടെ സ്‌പോൺസർഷിപ്പ് തൊഴിലുടമക്ക് ഒഴിയാം

കുവൈത്തിൽ ക്രിമിനൽ കുറ്റങ്ങളുടെ പേരിൽ ജയിൽ ശിക്ഷ വിധിക്കപ്പെട്ട വിദേശിയുടെ സ്‌പോൺസർഷിപ്പ് ഒഴിയാൻ തൊഴിലുടമക്ക് അവകാശമുണ്ടെന്ന് മാൻ പവർ അതോറിറ്റി. ഇത്തരം സന്ദർഭങ്ങളിൽ തൊഴിലാളിയുടെ ഇഖാമ റദ്ദാക്കാൻ തൊഴിലുടമക്ക് അപേക്ഷ നൽകാം. ഒളിച്ചോട്ടം സംബന്ധിച്ച പരാതി നിലനിൽക്കുന്ന സാഹചര്യങ്ങളിലും താമസാനുമതി റദ്ദാക്കുന്നതിനു തടസ്സമില്ലെന്ന് അധികൃതർ വ്യക്തമാക്കി.

ഏതെങ്കിലും കാരണവശാൽ തൊഴിലാളി തൊഴിലുടമ ബന്ധം വിച്ഛേദിക്കപ്പെട്ടാൽ തൊഴിലാളിയുടെ ഇഖാമ റദ്ദാക്കാൻ തൊഴിലുടമക്ക് തടസമില്ലെന്നാണ് മാൻപവർ അതോറിറ്റി വ്യക്തമാക്കിയത്. ഇത്തരം സന്ദർഭങ്ങളിൽ താമസാനുമതി റദ്ദാക്കിയ തൊഴിലാളിയെ തിരിച്ചയക്കുന്നതിനുള്ള ചെലവ് തൊഴിലുടമ വഹിക്കണം.

അതേസമയം തൊഴിലാളി മറ്റൊരു സ്ഥാപനത്തിൽ ജോലിക്കു നിൽക്കുകയും സ്പോൺസർ പിരിച്ചു വിട്ടാൽ നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ടെങ്കിൽ തിരിച്ചയക്കാൻ ചെലവ് വഹിക്കേണ്ടത് പുതിയ തൊഴിലുടമയാണ്. ആറുമാസത്തിൽ കൂടുതൽ കുവൈത്തിന് പുറത്തു താമസിച്ചാലോ ഏതെങ്കിലും കാരണത്താൽ നാടുകടത്തൽ വിധിക്കപ്പെട്ടാലോ ഇഖാമ സ്വമേധയാ അസാധുവാകുമെന്നും മാൻപവാർ അതോറിറ്റി അറിയിച്ചു.