LiveTV

Live

Kuwait

കുവൈത്തില്‍ വൈദ്യുതി ബിൽ കുടിശ്ശിക അടക്കാത്തവര്‍ക്ക്  യാത്രാവിലക്കേർപ്പെടുത്താൻ നീക്കം

കുടിശ്ശിക വരുത്തിയ സ്വകാര്യ കമ്പനികളുടെയും സ്​ഥാപനങ്ങളുടെയും സർക്കാറുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ പൂർത്തീകരിക്കുന്നത് മാൻപവർ അതോറിറ്റി നിർത്തിവെച്ചു.

കുവൈത്തില്‍ വൈദ്യുതി ബിൽ കുടിശ്ശിക അടക്കാത്തവര്‍ക്ക്  യാത്രാവിലക്കേർപ്പെടുത്താൻ നീക്കം

കുവൈത്തിൽ വൈദ്യുതി ബിൽ കുടിശ്ശിക അടച്ചുതീർക്കാത്തവർക്കെതിരെ യാത്രാവിലക്കേർപ്പെടുത്താൻ നീക്കം. നിരവധി തവണ മുന്നറിയിപ്പുകൾ നൽകിയിട്ടും കുടിശിഖ തീർക്കാൻ ആളുകൾ മുന്നോട്ടു വരാത്ത സാഹചര്യത്തിലാണ് യാത്രാ വിലക്ക് ഏർപ്പെടുത്തുന്ന കാര്യം മന്ത്രാലയം പരിഗണിക്കുന്നത്.

കുടിശ്ശിക ഇനത്തിൽ ഉപഭോക്താക്കളിൽ നിന്ന് നൂറുകണക്കിന് മില്യൻ ദീനാറാണ് മന്ത്രാലയത്തിന് പിരിഞ്ഞു കിട്ടാനുള്ളത്. കുടിശ്ശിക വരുത്തിയ വ്യക്തികൾക്ക് സർക്കാറിന്റെ മറ്റ് ആനുകൂല്യങ്ങൾ ലഭിക്കില്ലെന്ന് ഉറപ്പാക്കാൻ അധികൃതർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പല സർക്കാർ സേവനങ്ങളും പൂർത്തിയാക്കണമെങ്കിൽ വൈദ്യുതി കുടിശ്ശികയില്ലെന്ന് സാക്ഷ്യപ്പെടുത്തിയ രേഖ കാണിക്കണമെന്ന നിബന്ധനയുണ്ട്.

മുന്നറിയിപ്പുകൾ ആവർത്തിച്ചിട്ടും നല്ലൊരു വിഭാഗം കുടിശ്ശിക അടക്കാൻ മുന്നോട്ടുവരാത്ത സാഹചര്യത്തിലാണ് ഇത്തരക്കാർക്കെതിരെ യാത്രാ വിലക്കേർപ്പെടുത്തുന്ന കാര്യം മന്ത്രാലയം ആലോചിക്കുന്നത്. കുടിശ്ശികയുള്ള വരിക്കാരുടെ പേരുവിവരം വിമാനത്താവളത്തിലെയും അതിർത്തി ചെക്ക് പോസ്
റ്റുകളിലെയും കമ്പ്യൂട്ടറുകളിൽ തെളിയുന്നതോടെ രാജ്യം വിടാൻ സാധിക്കാത്ത സാഹചര്യമുണ്ടാകും.

അതിനിടെ, കുടിശ്ശിക വരുത്തിയ സ്വകാര്യ കമ്പനികളുടെയും സ്
ഥാപനങ്ങളുടെയും സർക്കാറുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ പൂർത്തീകരിക്കുന്നത് മാൻപവർ അതോറിറ്റി നിർത്തിവെച്ചു. ഇത്തരം കമ്പനികളെ പ്രത്യേകം ബ്ലോക്കായി തിരിച്ചാണ് നടപടി. അതേസമയം, ഈ കമ്പനികളിൽ രജിസ്
റ്റർ ചെയ്യപ്പെട്ട തൊഴിലാളികളുടെ വിസ പുതുക്കുന്നതിന് തടസ്സമുണ്ടാകില്ലെന്ന് അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.