LiveTV

Live

Kuwait

യാതൊരു കാരണവശാലും തൊഴിലിടങ്ങളിൽ നിന്ന് ഒളിച്ചോടരുതെന്ന് ഫിലിപ്പൈൻ പൗരന്മാർക്ക് നിർദേശം

തൊഴിലാളികളുടെ പരാതികൾ സ്വീകരിക്കുന്നതിനായി സ്മാർട്ട് ഫോൺ ആപ്ലിക്കേഷൻ പുറത്തിറക്കിയിട്ടുണ്ട്.

യാതൊരു കാരണവശാലും തൊഴിലിടങ്ങളിൽ നിന്ന് ഒളിച്ചോടരുതെന്ന് ഫിലിപ്പൈൻ പൗരന്മാർക്ക് നിർദേശം

യാതൊരു കാരണവശാലും തൊഴിലിടങ്ങളിൽ നിന്ന് ഒളിച്ചോടരുതെന്നു ഫിലിപ്പൈൻ പൗരന്മാർക്ക് നിർദേശം. ഫിലിപ്പൈൻസ് എംബസ്സി ലേബർ അറ്റാഷെ യുടേതാണ് നിര്ദേശം. തൊഴിലിടങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ വിവരമറിയിക്കാൻ എംബസ്സി പ്രത്യേക മൊബൈൽ ആപ്ലികേഷൻ പുറത്തിറക്കിയതായും ലേബർ അറ്റാഷെ റുസ്റ്റിക്കോ ഡെലെ പറഞ്ഞു.

തൊഴിലുടമയുമായി പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ എംബസ്സിയിലെ ചുമതലപ്പെട്ട ഉദ്യോഗസ്ഥരുമായി ആലോചിച്ചു ഉചിതമായ പരിഹാരമാർഗങ്ങൾ തേടുകയാണ് വേണ്ടതെന്നും ഒളിച്ചോട്ടത്തിനു മുതിരരുതെന്നുമാണ് നിർദേശം. തൊഴിലാളികളുടെ പരാതികൾ സ്വീകരിക്കുന്നതിനായി സ്മാർട്ട് ഫോൺ ആപ്ലിക്കേഷൻ പുറത്തിറക്കിയിട്ടുണ്ട്. തൊഴിലാളിയും തൊഴിലുടമയും തമ്മിലെ തെറ്റിദ്ധാരണകൾ പരിഹരിച്ചു ഇരു വിഭാഗത്തിന്റെയും താലപര്യങ്ങൾ സംരക്ഷിക്കുന്ന തരത്തിൽ രമ്യതയുണ്ടാക്കാൻ എംബസ്സി ശ്രമിക്കും. ലോകത്തിലെ തന്നെ മികച്ച തൊഴിൽ നിയമമാണ് കുവൈത്തിലേതെന്നും ലേബർ അറ്റാഷെ പറഞ്ഞു.

ഏകദേശം 250,000 ഫിലിപ്പൈൻ പൗരന്മാരാണ് കുവൈത്തിലുള്ളത്. ഇതിൽ 160,000 ഗാർഹിക ജോലിക്കാരാണ്. ഇതിൽ തന്നെ 95 ശതമാനം വനിതകളാണ് . കുവൈത്തും ഫിലിപ്പൈൻസും തമ്മിലുള്ള ബന്ധം മുമ്പത്തേക്കാൾ ശക്തിയാര്ജിച്ചിട്ടുണ്ട് . കുവൈത്തിലേക്കുള്ള റിക്രൂട്മെന്റ് വിലക്ക് എടുത്തുമാറ്റിയതും ഗാർഹിക ത്തൊഴിലാളികൾക്കായി പ്രത്യേക തൊഴിൽ കരാർ രൂപപ്പെടുത്തിയതും ഇതിന്റെ ഭാഗമായാണ് . കരാർ നിലവിൽ വന്ന ശേഷം രൂപം നൽകിയ ഫിലിപ്പൈൻ കുവൈത്ത് സംയുക്ത കമ്മിറ്റി സെപ്റ്റംബർ ഒന്നിന് യോഗം ചേരും റിക്രൂട്മെന്റ് മെന്റ് ചെലവ് കുറക്കുന്നതിന് ഇരു രാജ്യങ്ങളും ധാരണയിലെത്തിയതായും ഫിലിപ്പൈൻസ് ലേബർ അറ്റാഷെ വ്യക്തമാക്കി.