'ത്രികാലജ്ഞാനിയാണ് സ്വാമി'; സ്വാമി സന്ദീപാനന്ദ ഗിരിയെ പരിഹസിച്ച് കെ.എസ് ശബരിനാഥന് എം.എല്‍.എ
കഴിഞ്ഞ വർഷം ഒക്ടോബർ രണ്ടിന് സന്ദീപാനന്ദഗിരി കുറിച്ച പോസ്റ്റിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചിരിക്കുകയാണ് ശബരിനാഥന്

യൂണീടാക് എം.ഡി സന്തോഷ് ഈപ്പൻ വാങ്ങി നൽകിയ ഐ ഫോൺ കോടിയേരി ബാലകൃഷണന്റെ ഭാര്യ വിനോദിനിയുടെ കൈയിലുണ്ടെന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെ സ്വാമി സന്ദീപാനന്ദഗിരിയെ ഫേസ്ബുക്കിലൂടെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.എസ് ശബരീനാഥൻ എം.എൽ.എ. 'ത്രികാലജ്ഞാനിയാണ് സ്വാമി' എന്ന കുറിപ്പോടെ കഴിഞ്ഞ വർഷം ഒക്ടോബർ രണ്ടിന് സന്ദീപാനന്ദഗിരി കുറിച്ച പോസ്റ്റിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചിരിക്കുകയാണ് ശബരിനാഥന്.
നമ്മള് ശാസ്ത്ര സാങ്കേതിക വിദ്യ വികാസം പ്രാപിച്ച കാലത്താണ് ജീവിക്കുന്നത് എന്ന് മറന്നുപോകരുത്. ഐഫോണ്‍ വാങ്ങിയ ബില്ലില്‍ ഫോണിന്റെ ബാച്ച് നമ്പറുണ്ടാകുമെന്നും അതുവഴി ഫോണ്‍ ഇപ്പോള്‍ എവിടെയാണ്, ആരുടെ കൈയ്യിലാണ് എന്ന് അറിയാന്‍ കേവലം നിമിഷങ്ങള്‍ മാത്രം മതിയെന്നുമായിരുന്നു സ്വാമി സന്ദീപാനന്ദ ഗിരിയുടെ ഫേസ്ബുക്ക് കുറിപ്പ്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്ക് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ഒരു ഐ ഫോൺ സമ്മാനിച്ചെന്ന യൂണിടാക് ഉടമയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് സ്വാമി സന്ദീപാനന്ദ ഗിരി രമേശ് ചെന്നിത്തലയെ പരിഹസിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് പ്രസിദ്ധീകരിച്ചത്. ഇതാണ് ഇപ്പോള്‍ തിരിച്ചടിച്ചത്.
സന്തോഷ് ഈപ്പന് സ്വര്‍ണക്കടത്ത് കേസ് മുഖ്യപ്രതിയായ സ്വപ്ന സുരേഷിന് വാങ്ങി കൊടുത്ത അഞ്ച് ഐഫോണുകളില്‍ ഒന്ന് ഉപയോഗിച്ചത് വിനോദിനിയാണെന്നാണ് കസ്റ്റംസ് പറയുന്നത്. കേസില്‍ അടുത്ത ആഴ്ച കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരാകാനും കസ്റ്റംസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. 1.13 ലക്ഷം രൂപ വില വരുന്ന ഐഫോണാണ് വിനോദിനി ഉപയോഗിച്ചതെന്ന് കസ്റ്റംസ് പറയുന്നു.
സന്തോഷ് ഈപ്പന് വാങ്ങി നല്കിയ ഐഫോണുകളില്‍ ഏറ്റവും വില കൂടിയ ഫോണായിരുന്നു ഇത്. ഫോണ്‍ സ്വിച്ച് ഓഫായതോടെ ഐ.എം.ഇ.ഐ നമ്പര്‍ ഉപയോഗിച്ച് കസ്റ്റംസ് സിം കാര്‍ഡും അതുപയോഗിച്ച ആളേയും കണ്ടെത്തുകയായിരുന്നു. ഡോളര്‍ കടത്തിലും സ്വര്‍ണക്കടത്തിലും ലൈഫ് മിഷനിലും ഇടപെട്ടതിന് സ്വപ്നയ്ക്ക് കൈക്കൂലി എന്ന നിലയിലാണ് സന്തോഷ് ഈപ്പന് ഐഫോണുകള്‍ വാങ്ങി നല്‍കിയത് എന്നാണ് കേന്ദ്ര ഏജന്‍സികളുടെ കണ്ടെത്തല്‍.
Adjust Story Font
16