Top

ബംഗളൂരു ഹിറ ഫൗണ്ടേഷൻ ട്രസ്​റ്റ്​ ചെയർമാൻ പ്രഫ. കെ. മൂസ നിര്യാതനായി

'മാധ്യമം' ദിനപത്രത്തി​ന്റെ ബംഗളൂരു എഡിഷ​ന്റെ തുടക്കകാലം മുതലുള്ള രക്ഷാധികാരിയായിരുന്നു

MediaOne Logo

Web Desk

  • Updated:

    2021-05-04 14:54:54.0

Published:

4 May 2021 2:54 PM GMT

ബംഗളൂരു ഹിറ ഫൗണ്ടേഷൻ ട്രസ്​റ്റ്​ ചെയർമാൻ പ്രഫ. കെ. മൂസ നിര്യാതനായി
X

ബംഗളൂരുവിലെ ഹിറ ഫൗണ്ടേഷൻ ട്രസ്​റ്റിന്റെ സ്​ഥാപക ചെയർമാൻ പ്രഫ. കളത്തിൽ മൂസ (76) നിര്യാതനായി. 'മാധ്യമം' ദിനപത്രത്തി​ന്റെ ബംഗളൂരു എഡിഷ​ന്റെ തുടക്കകാലം മുതലുള്ള രക്ഷാധികാരിയായിരുന്നു​. 40 വർഷമായി ബംഗളൂരുവിൽ ബിസിനസും ജീവകാരുണ്യ - സാമൂഹിക പ്രവർത്തനങ്ങളുമായി സജീവമായിരുന്നു. കണ്ണൂർ പാനൂർ കടവത്തൂർ സ്വദേശി കളത്തിൽ കുഞ്ഞമ്മദ്​ ഹാജിയുടെയും ആയിശയുടെയും മകനാണ്​. ബംഗളൂരു ആർ.ടി നഗറിലെ എക്​സ് ​സർവിസ്​മെൻ കോളനിയിലെ വസതിയിലായിരുന്നു താമസം.

അലിഗഡ്​ സർവകലാശാലയിൽ നിന്ന്​ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം കോഴിക്കോട്​ ഫാറൂഖ്​ കോളജ്​, കണ്ണൂർ തളിപ്പറമ്പ്​ സർസയ്യിദ്​ കോളജ്​ എന്നിവിടങ്ങളിൽ കൊമേഴ്​സ്​ വിഭാഗം പ്രഫസറായിരുന്നു.

ജമാഅത്തെ ഇസ്​ലാമി കേരള ഘടകത്തിന്​ കീഴിൽ ബംഗളൂരുവിൽ നിരവധി പ്രവർത്തനങ്ങൾക്ക്​ തുടക്കമിട്ട അദ്ദേഹം, ബംഗളൂരു ഫ്രേസർ ടൗൺ കോൾസ്​ പാർക്കിലെ ഹിറ സെന്ററിന്റെയും നാഗർഭാവി ഇസ്​ലാമിക്​ സെന്ററിന്റെയും നിർമാണത്തിലിരിക്കുന്ന വൈറ്റ്​ഫീൽഡ്​ ഇസ്​ലാമിക്​ സെന്ററിന്റെയും സാരഥിയാണ്​.

മരണത്തിൽ ജമാഅത്തെ ഇസ്‍ലാമി അമീർ എം.ഐ അബ്ദുൽ അസീസ് അനുശോചനമറിയിച്ചു. നഷ്ടമായത് ജ്യേഷ്ഠ സഹോദരനെയാണെന്നും അമീർ ഫേസ്ബുക്കിൽ കുറിച്ചു.

ചൊവ്വാഴ്​ച വൈകീട്ട്​ കോൾസ്​ പാർക്കിലെ ഹിറ സെൻററി​ൽ പൊതുദർശനത്തിന്​ വെച്ച മയ്യത്ത്​ രാത്രി​യോടെ ജന്മനാട്ടിലേക്ക്​ കൊണ്ടുപോകും. ഖബറടക്കം ബുധനാഴ്ച രാവിലെ 9.30 ന് കടവത്തൂർ എരഞ്ഞിൻ കീഴിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

TAGS :

Next Story