Top

ജലീലിന്‍റെ ബന്ധുനിയമനം: യോഗ്യതയിൽ ഇളവ് വരുത്തിയുള്ള ഫയലിൽ മുഖ്യമന്ത്രിയും ഒപ്പിട്ടു

അദീബിന്റ നിയമനം അഡീഷണൽ സെക്രട്ടറി എതിർത്തിരുന്നതായും രേഖകളിലുണ്ട്.

MediaOne Logo

Web Desk

  • Updated:

    2021-04-11 07:56:39.0

Published:

11 April 2021 8:05 AM GMT

ജലീലിന്‍റെ ബന്ധുനിയമനം: യോഗ്യതയിൽ ഇളവ് വരുത്തിയുള്ള ഫയലിൽ മുഖ്യമന്ത്രിയും ഒപ്പിട്ടു
X

മന്ത്രി കെ ടി ജലീലിന്‍റെ ബന്ധു അദീബിനെ ന്യൂനപക്ഷ വികസന കോർപ്പറേഷൻ ജനറൽ മാനേജറായി നിയമിച്ചതിന്‍റെ മുഴുവൻ രേഖകളും പുറത്ത്. ജനറൽ മാനേജറാകാനുള്ള യോഗ്യതയിൽ മാറ്റം വരുത്തിയുള്ള ഫയലിൽ മുഖ്യമന്ത്രിയും ഒപ്പുവെച്ചു. സൗത്ത് ഇന്ത്യൻ ബാങ്ക് ഉദ്യോഗസ്ഥൻ ആയ അദീബിന്റ നിയമനം അഡീഷണൽ സെക്രട്ടറി എതിർത്തിരുന്നതായും രേഖകളിലുണ്ട്.

മുഖ്യമന്ത്രി ഫയലില്‍ ഒപ്പിട്ടത് 2016 ആഗസ്ത് 9നാണ്. ന്യൂനപക്ഷ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് ഇത്തരത്തില്‍ യോഗ്യതയില്‍ ഇളവ് വരുത്തുന്നതില്‍ എതിര്‍പ്പുണ്ടായിരുന്നു. യോഗ്യതയില്‍ ഇളവ് വരുത്തുന്ന കാര്യം മന്ത്രിസഭയില്‍ വെയ്ക്കേണ്ടെന്ന് മുഖ്യമന്ത്രിയും സമ്മതിച്ചു. കെ ടി ജലീല്‍ നിയമന ഫയലില്‍ കാണിച്ചത് അമിത താത്പര്യമാണെന്ന് രേഖകളില്‍ നിന്ന് വ്യക്തം.

TAGS :

Next Story