Top

കട്ടപ്പനയില്‍ വീട്ടമ്മ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍

മോഷണ ശ്രമത്തിനിടെയുണ്ടായ കൊലപാതകമാണെന്നാണ് സംശയം.

MediaOne Logo

Web Desk

  • Updated:

    2021-04-08 03:36:42.0

Published:

8 April 2021 3:36 AM GMT

കട്ടപ്പനയില്‍ വീട്ടമ്മ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍
X

കട്ടപ്പനയിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചുപുരയ്ക്കൽ ജോർജിന്റെ ഭാര്യ ചിന്നമ്മയാണ് മരിച്ചത്. വായിൽ തുണി തിരുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മോഷണ ശ്രമത്തിനിടെയുണ്ടായ കൊലപാതകമാണെന്നാണ് സംശയം.

ജോര്‍ജ് മുകളിലത്തെ നിലയിലും ചിന്നമ്മ താഴത്തെ നിലയിലുമായിരുന്നു ഇന്നലെ കിടന്നിരുന്നത്. ഇന്ന് പുലര്‍ച്ചെയാണ് ജോര്‍ജ് ഭാര്യയെ മരിച്ചനിലയില്‍ കണ്ടത്. ചിന്നമ്മയുടെ കഴുത്തിലെ മാല ഉള്‍പ്പെടെയുള്ള സ്വര്‍ണാഭരണങ്ങള്‍ നഷ്ടമായിട്ടുണ്ട്. കട്ടപ്പന പൊലീസ് കേസ് അന്വേഷിക്കുകയാണ്. ചിന്നമ്മയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

TAGS :
Next Story