Top

''അയ്യപ്പനും ദേവഗണങ്ങളും സര്‍ക്കാരിനൊപ്പം'': വോട്ടെടുപ്പ് ദിവസം ചർച്ചയായി ശബരിമല വിവാദം

ജി. സുകുമാരന്‍ നായര്‍ നടത്തിയ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ട് അയ്യപ്പനും ദേവഗണങ്ങളും സര്‍ക്കാരിനൊപ്പമാണെന്ന മുഖ്യമന്ത്രിയുടെ പ്രതികരണമാണ് തുടര്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയത്

MediaOne Logo

Web Desk

  • Updated:

    2021-04-06 07:04:47.0

Published:

6 April 2021 7:04 AM GMT

അയ്യപ്പനും ദേവഗണങ്ങളും സര്‍ക്കാരിനൊപ്പം: വോട്ടെടുപ്പ് ദിവസം ചർച്ചയായി ശബരിമല വിവാദം
X

വോട്ടെടുപ്പ് ദിവസം സജീവ ചർച്ചയായി ശബരിമല വിവാദം. ശബരിമല വിഷയം ഉയര്‍ത്തി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ നടത്തിയ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ട് അയ്യപ്പനും ദേവഗണങ്ങളും സര്‍ക്കാരിനൊപ്പമാണെന്ന മുഖ്യമന്ത്രിയുടെ പ്രതികരണമാണ് തുടര്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയത്.

ജി. സുകുമാരൻ നായർ

ഭരണ മാറ്റം ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നുവെന്നും നാട്ടിൽ സമാധാനവും സ്വൈര്യവും ഉണ്ടാക്കുന്ന സർക്കാർ വരണമെന്നും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞു.

മതേതരത്വം, സാമൂഹിക നീതി, വിശ്വാസം എന്നിവ കാത്ത് സൂക്ഷിക്കുന്നവർക്ക് വേണം വോട്ട് ചെയ്യേണ്ടെതെന്നും എൻ. എസ്. എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞു. എൻ. എസ്. എസ് കോളേജ് പ്രിൻസിപ്പളും മകളുമായ സുജാതയ്‌ക്കൊപ്പമാണ് വോട്ട് രേഖപ്പെടുത്താൻ എത്തിയത്.

പിണറായി വിജയന്‍

സ്വാ​മി അ​യ്യ​പ്പ​നും ഈ ​നാ​ട്ടി​ലെ എ​ല്ലാ ദേ​വ​ഗ​ണ​ങ്ങ​ളും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ.​ഡി​.എ​ഫ് സ​ർ​ക്കാ​രി​നൊ​പ്പ​മാ​യി​രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ദേ​വ​ഗ​ണ​ങ്ങ​ളും ദൈ​വ​ഗ​ണ​ങ്ങ​ളും സ​ർ​ക്കാ​രി​നൊ​പ്പ​മാ​ണ്. എ​ല്ലാ വി​ശ്വാ​സി​ക​ളു​ടെ​യും ആ​രാ​ധ​നാ​മൂ​ർ​ത്തി​ക​ൾ സ​ർ​ക്കാ​രി​നൊ​പ്പ​മു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്ത് ഭ​ര​ണ തു​ട​ർ​ച്ച​യു​ണ്ടാ​വി​ല്ലെ​ന്ന എ​ൻ​.എ​സ്.എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി.​സു​കു​മാ​ര​ൻ നാ​യ​രു​ടെ പ്ര​സ്താ​വ​ന​യ്ക്കാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ മ​റു​പ​ടി. എ​ൽ.​ഡി​.എ​ഫ് ഇത്തവണ ചരിത്ര വിജയം നേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉ​മ്മ​ൻ​ചാ​ണ്ടി

കേ​ര​ള​ത്തി​ലെ ഒ​രു വി​ശ്വാ​സി പോ​ലും മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ക്കു​ക​ൾ വി​ശ്വ​സി​ക്കി​ല്ല. ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​ന​ത്തി​ലെ സ​ത്യ​വാ​ങ്മൂ​ലം പി​ൻ​വ​ലി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ നി​ഷേ​ധാ​ത്മ​ക മ​റു​പ​ടി​യാ​ണ് പി​ണ​റാ​യി ന​ൽ​കി​യ​തെ​ന്ന് ആ​രും മ​റ​ക്കി​ല്ലെ​ന്നും ഉ​മ്മ​ൻ​ചാ​ണ്ടി പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി ശ​ബ​രി​മ​ല​യി​ല്‍ യു​ടേ​ണ്‍ എ​ടു​ത്ത​ത് ജ​ന​ങ്ങ​ളെ ഭ​യ​ന്നാ​ണ്. ഇ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​തി​ന്‍റെ ആ​ത്മാ​ര്‍​ത്ഥ എ​ന്തെ​ന്ന് ജ​ന​ങ്ങ​ള്‍​ക്ക​റി​യാം. ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സി​ന് വ​ൻ മു​ന്നേ​റ്റ​മു​ണ്ടാ​കു​മെ​ന്നും പു​തു​പ്പ​ള്ളി​യി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ശേ​ഷം ഉ​മ്മ​ൻ​ചാ​ണ്ടി പ​റ​ഞ്ഞു.

എ.കെ ആന്‍റണി

മു​ഖ്യ​മ​ന്ത്രി​ക്ക് ഇ​പ്പോ​ഴെ​ങ്കി​ലും സ്വാ​മി അ​യ്യ​പ്പ​നെ കു​റി​ച്ചു ബോ​ധ​മു​ണ്ടാ​യ​ല്ലോ​യെ​ന്നും ഇ​പ്പോ​ൾ സ്വാ​മി അ​യ്യ​പ്പ​നെ ഓ​ർ​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി​ക്ക് അ​ന്ന് ഈ ​ബോ​ധം ഉ​ണ്ടാ​യി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി അ​യ്യ​പ്പ​നോ​ട് മാ​പ്പ് പ​റ​യ​ണ​മെ​ന്നും ആ​ന്‍റ​ണി ആ​വ​ശ്യ​പ്പെ​ട്ടു.

തോമസ് ഐസക്

ശബരിമല തെരഞ്ഞെടുപ്പിൽ വിഷയമാകില്ല. അതിന്​ ശേഷം പുഴകളിലൂടെ ഒരുപാട്​ വെള്ളം ഒഴുകി​പ്പോയി ജനങ്ങൾ അന്വേഷിക്കുന്നത്​ ആരാണ്​ മുടക്കം കൂടാതെ പെൻഷനും കിറ്റും ആശുപത്രിയും റോഡും നൽകിയതെന്നാണെന്ന്​ തോമസ് ഐസക് പറഞ്ഞു​.

കിഫ്​ബി തുടങ്ങിയ വികസന പ്രവർത്തനങ്ങൾക്ക്​ തുടർച്ച വേണമെന്ന്​ ജനങ്ങൾക്കറിയാം. മൂന്ന്​ മന്ത്രിമാരെ മാറ്റി നിർത്താനുള്ള ത​ന്‍റേടവും ആത്മവിശ്വാസവും കാണിച്ചത്​ ഇടതുമുന്നണിയാണെന്ന്​ ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു.

കെ. മുരളീധരന്‍

ശബരിമല വിഷയത്തില്‍ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ദൈവദോഷം അനുഭവിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ശരണം വിളിക്കേണ്ട സമയത്ത് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും വിളിച്ചില്ല. ഇപ്പോഴാണ് അതിന്‍റെ ദോഷം മനസ്സിലാകുന്നത്. ഇനി അതിന്‍റെ ദോഷം അനുഭവിച്ചേ മതിയാവുവെന്ന് മുരളീധരന്‍ പറഞ്ഞു.

ശശി തരൂര്‍

ശബരിമലയെ കുറിച്ചും അയ്യപ്പനെ കുറിച്ചും മുഖ്യമന്ത്രി ഓര്‍ക്കേണ്ടത് വോട്ടിങ് ദിനത്തിലല്ലെന്ന് ശശി തരൂര്‍ എം.പി. അനാവശ്യമായി ഹെല്‍മെറ്റും ഫ്‌ലാഗ് ജാക്കറ്റും എല്ലാം ഇട്ട് സന്നിധാനത്ത് അവരെ അയക്കുന്ന സമയത്ത് ഇതെല്ലാം ഓര്‍മിച്ചിരുന്നെങ്കില്‍ കേരളത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വോട്ടര്‍മാരെ പറ്റിക്കാനായി വോട്ടിങ് ദിനത്തില്‍ ഒരു അയ്യപ്പ വിശ്വാസം വന്നത് താന്‍ ഗൗരവത്തില്‍ എടുക്കുന്നില്ലെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.

കെ. സുധാകരന്‍

ദേവഗണങ്ങൾ ഒരിക്കലും അസുരൻമാരുമായി കൂട്ട് കൂടാറില്ലെന്നായിരുന്നു പിണറായി വിജയന് കെ സുധാകരന്‍റെ മറുപടി. തന്നെ ഇത്രയധികം ആക്ഷേപിച്ച പിണറായിക്ക് അയ്യപ്പൻ മാപ്പ് നൽകില്ലെന്നും സുധാകരൻ പറഞ്ഞു.

എം.എ ബേബി

എന്‍.എസ്.എസിനും പ്രതിപക്ഷത്തിനുമെതിരെ വിമര്‍ശനവുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം.എ ബേബി. ഈ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് ചരിത്ര വിജയം നേടും. അയ്യപ്പകോപം കിട്ടും എന്നു പറഞ്ഞത് ലജ്ജാവഹമാണ്. വിശക്കുന്നവന് മുന്നിൽ ദൈവം പ്രത്യക്ഷപ്പെടും എന്നാണ്, അല്ലാതെ അന്നം മുടക്കുന്നവർക്ക് മുന്നിലല്ല എന്നും എംഎ ബേബി പറഞ്ഞു.

പ്രതിപക്ഷം ഹീനമായ നുണകൾ പടച്ചുവിടുന്നു. ഇത് രാഷ്ട്രീയ അശ്ലീലമാണ്. മുഖ്യമന്ത്രി പറഞ്ഞതിൽ തെറ്റില്ലെന്നും ദൈവഗണങ്ങൾക്ക് വോട്ടുണ്ടെങ്കിൽ അത് ഇടതു പക്ഷത്തിനാകും എന്നും എം.എ ബേബി പറഞ്ഞു.

ശബരിമല തെരഞ്ഞെടുപ്പ് വിഷയമാക്കിയതിനെതിരെ സി.പി.എം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. മന്ത്രി എ.കെ ബാലനാണ് പരാതി നല്‍കിയത്.

TAGS :
Next Story