Top

സു​കു​മാ​ര​ൻ നാ​യ​ർ​ക്ക് രാ​ഷ്ട്രീ​യ​മു​ണ്ടെ​ന്ന് വ്യ​ക്ത​മാ​യതായി കാ​നം രാജേന്ദ്രന്‍

ഭരണമാറ്റമാണ് ജനം ആഗ്രഹിക്കുന്നതെന്ന് ജി. സുകുമാരന്‍ നായര്‍ നേരത്തെ പറഞ്ഞിരുന്നു

MediaOne Logo

Web Desk

  • Published:

    6 April 2021 5:43 AM GMT

  • Updated:

    2021-04-06 05:43:19.0

സു​കു​മാ​ര​ൻ നാ​യ​ർ​ക്ക് രാ​ഷ്ട്രീ​യ​മു​ണ്ടെ​ന്ന് വ്യ​ക്ത​മാ​യതായി കാ​നം രാജേന്ദ്രന്‍
X

സം​സ്ഥാ​ന​ത്ത് ഭ​ര​ണ​ത്തു​ട​ർ​ച്ച ഉ​ണ്ടാ​കി​ല്ലെ​ന്ന എ​ൻ​.എ​സ്.എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ൻ നാ​യ​രു​ടെ പ്ര​സ്താ​വ​ന​യ്ക്കെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി സി​.പി​.ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ. സു​കു​മാ​ര​ൻ നാ​യ​ർ​ക്ക് രാ​ഷ്ട്രീ​യ​മു​ണ്ടെ​ന്ന് വ്യ​ക്ത​മാ​യി. തെ​ര​ഞ്ഞെ​ടു​പ്പ് ദി​ന​ത്തി​ൽ മ​റ്റു സ​മു​ദാ​യ നേ​താ​ക്ക​ള്‍ ന​ട​ത്താ​ത്ത പ്ര​സ്താ​വ​ന​യാ​ണ് അ​ദ്ദേ​ഹം ന​ട​ത്തി​യ​തെ​ന്നും കാ​നം വി​മ​ർ​ശി​ച്ചു.

സ​ര്‍​ക്കാ​രി​നെ​തി​രെ വേ​റൊ​ന്നും ഉ​ന്ന​യി​ക്കാ​ന്‍ ഇ​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ് ശ​ബ​രി​മ​ല വി​ഷ​യം ഇ​പ്പോ​ഴും പ​റ​യു​ന്ന​ത്. എ​ല്ലാ വി​ശ്വാ​സ​വും സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടാ​ണ് എ​ൽ​.ഡി.​എ​ഫ് സ്വീ​ക​രി​ച്ചി​രു​ന്ന​തെ​ന്നും കാ​നം പ​റ​ഞ്ഞു.

ഭരണമാറ്റമാണ് ജനം ആഗ്രഹിക്കുന്നതെന്ന് ജി. സുകുമാരന്‍ നായര്‍ നേരത്തെ പറഞ്ഞിരുന്നു. ഭരണ മാറ്റം ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നുവെന്നും നാട്ടിൽ സമാധാനവും സ്വൈര്യവും ഉണ്ടാക്കുന്ന സർക്കാർ വരണമെന്നും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞു. ചങ്ങനാശ്ശേരി വാഴപ്പള്ളി സെന്‍റ്​ തെരേസാസ് ഹൈസ്‌കൂളിൽ വോട്ട് രേഖപ്പെടുത്തിയതിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

TAGS :
Next Story