Top

നഷ്ടപ്പെട്ടത് നിസ്വാർത്ഥനായ മനുഷ്യസ്നേഹിയെയെന്നു യൂസുഫലി; സിദ്ദീഖ് ഹസൻ ധിഷണാശാലിയായ നേതാവെന്ന് ആസാദ് മൂപ്പൻ

ജമാഅത്തെ ഇസ്‌ലാമി മുൻ അഖിലേന്ത്യാ ഉപാധ്യക്ഷൻ പൊഫ. സിദ്ദീഖ് ഹസൻ ഇന്ന് രാവിലെയാണ് അന്തരിച്ചത്

MediaOne Logo

Web Desk

  • Updated:

    2021-04-06 15:51:26.0

Published:

6 April 2021 3:51 PM GMT

നഷ്ടപ്പെട്ടത് നിസ്വാർത്ഥനായ മനുഷ്യസ്നേഹിയെയെന്നു യൂസുഫലി; സിദ്ദീഖ് ഹസൻ ധിഷണാശാലിയായ നേതാവെന്ന് ആസാദ് മൂപ്പൻ
X

എഴുത്തുകാരൻ, പണ്ഡിതൻ, അധ്യാപകൻ, വാഗ്മി, സാമൂഹിക പ്രവർത്തകൻ തുടങ്ങിയ നിലകളിൽ നാടിൻറെ മത-സാമൂഹ്യ-സാംസ്കാരിക മണ്ഡലങ്ങളിൽ നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്ന ഇന്ന് രാവിലെ അന്തരിച്ച ജമാഅത്തെ ഇസ്ലാമി മുൻ അഖിലേന്ത്യാ ഉപാധ്യക്ഷൻ പ്രൊഫ. സിദ്ദിഖ് ഹസനെന്ന്​ ലുലു ഗ്രൂപ്പ്​ ചെയർമാൻ എം.എ. യൂസുഫലി പറഞ്ഞു."സമൂഹ നന്മക്കായും വിവിധ ജനവിഭാഗങ്ങളുടെ പുരോഗമനത്തിനായും വിദ്യാഭ്യാസപരമായി സമൂഹത്തെ ഉയർത്താൻ നിസ്വാർത്ഥ സേവനം കാഴ്ചവെച്ച അദ്ദേഹം എല്ലാവരുമായും അടുത്ത ബന്ധം പുലർത്തിയിരുന്ന മനുഷ്യസ്നേഹി കൂടിയായിരുന്നു." - അദ്ദേഹം പറഞ്ഞു.

ധിഷണാശാലിയും പ്രതിഭാശാലിയുമായ നേതാവായിരുന്നു പ്രൊഫ. സിദ്ദീഖ്​ ഹസനെന്ന്​ ആസ്​റ്റർ ഗ്രൂപ്പ്​ ചെയർമാനും സോഷ്യൽ അഡ്വാൻസ്​മെൻറ്​ ഫൗണ്ടേഷൻ ഓഫ്​ ഇന്ത്യ (സാഫി) ചെയർമാനുമായ ഡോ. ആസാദ്​ മൂപ്പൻ. "ലളിതവും വിനീതവുമായ സ്വഭാവ മഹിമയിലൂടെ എല്ലാവരുടെയും ബഹുമാനവും പ്രശംസയും നേടാന്‍ അദ്ദേഹത്തിനായി." - അദ്ദേഹം പറഞ്ഞു.

TAGS :
Next Story