പത്തനംതിട്ടയിൽ സി.പി.എം-കോൺഗ്രസ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി
തിരുവനന്തപുരം കഴക്കൂട്ടത്ത് സി.പി.എം- ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം

പത്തനംതിട്ട ചുട്ടിപ്പാറയില്‍ പോളിങ് ബൂത്തില്‍ സി.പി.എം- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി. സി.പി.എം പ്രവര്‍ത്തകര്‍ ബൂത്തിലെത്തി വോട്ട് സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാണ് കോണ്‍ഗ്രസ് ആരോപണം. എന്നാൽ പരാജയഭീതി ഭയന്ന് കോൺഗ്രസ് പ്രവർത്തകരാണ് വോട്ട് സ്വാധീനിക്കാൻ ശ്രമിച്ചതെന്ന് സി.പി.എം ആരോപിച്ചു.
തിരുവനന്തപുരം കഴക്കൂട്ടം മണ്ഡലത്തിലെ കാട്ടായിക്കോണത്ത് സി.പി.എം-ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. സംഭവത്തില്‍ 4 ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ബൂത്ത് ഓഫീസുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
Next Story
Adjust Story Font
16