നൂറ് മണ്ഡലങ്ങളിലെ റിപ്പോർട്ട് കിട്ടി, ഫീലിങ് ഹാപ്പി: കോൺഗ്രസ് പോളിസി വിഭാഗം തലവൻ
കെ.പി.സി.സി പബ്ലിക് പോളിസി വിഭാഗം തലവനാണ് ജോൺ സാമുവൽ

മുഖ്യമന്ത്രി പിണറായി വിജയന്റെ 'ക്യാപ്റ്റൻ' പ്രതിച്ഛായ എൽ.ഡി.എഫിന് തിരിച്ചടിച്ചെന്നും നൂറ് മണ്ഡലങ്ങളിൽ നിന്ന് തനിക്ക് കിട്ടിയ റിപ്പോർട്ട് സന്തോഷം പകരുന്നതാണെന്നും കെ.പി.സി.സി പബ്ലിക് പോളിസി വിഭാഗം തലവൻ ജോൺ സാമുവൽ. ഐക്യരാഷ്ട്രസഭയുടെ വികസന വിഭാഗത്തിൽ ആഗോള ഗവർണൻസ് തലനായിരുന്ന ജോൺ സാമുവൽ ഫേസ്ബുക്കിലാണ് ഇക്കാര്യം കുറിച്ചത്. ജനുവരിയിൽ കെ.പി.സി.സി പദവി ഏറ്റെടുത്ത അദ്ദേഹം യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് നയരൂപീകരണത്തിലും ഓൺലൈൻ പ്രചാരണ പരിപാടികളിലും സജീവമാണ്.
'അധികമായാൽ അമൃതും വിഷം. അതാണ് ക്യാപ്റ്റൻ കൾട്ടിന് പറ്റിയത്. നേരത്തെ പറഞ്ഞതാണ് മോഡി മോഡൽ കേരളത്തിൽ ബൂംറാങ് ചെയ്യുമെന്ന്. നൂറു മണ്ഡലങ്ങളിൽ നിന്ന് റിപ്പോർട്ട് കിട്ടി'
എന്നാണ് ജെ.എസ് അടൂർ എന്ന അപരനാമത്തിലുള്ള ജെ.എസ് അടൂരിന്റെ ഫേസ്ബുക്ക് കുറിപ്പ്. 'ഫീലിങ് ഹാപ്പി' എന്ന ടാഗോടെയാണ് ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് കെ.പി.സി.സി ജോൺ സാമുവലിനെ പബ്ലിക് പോളിസി വിഭാഗത്തിന്റെ അധ്യക്ഷനായി നിയമിച്ചത്. കേന്ദ്ര പ്ലാനിങ് കമ്മീഷനിൽ വർക്കിങ് കമ്മിറ്റി അംഗം, കേന്ദ്ര മനുഷ്യാവകാശ കമ്മീഷൻ പരിശീലകൻ, ബോധിഗ്രാം എന്ന നേതൃപരിശീലന കേന്ദ്രത്തിന്റെ അദ്യക്ഷൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച അദ്ദേഹത്തിന്റെ പരിചയസമ്പത്ത് തെരഞ്ഞെടുപ്പ് പ്ലാനിങ്ങിൽ മുന്നണിക്ക് ഗുണം ചെയ്യുമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.
Adjust Story Font
16