Top

'ഏപ്രിൽ ആറിന് ശേഷം കരുതിയിരിക്കേണ്ടി വരും'; പൗരത്വ സമരക്കാര്‍ക്ക് സമന്‍സ് അയക്കുന്നതിന് എതിരെ സമസ്ത നേതാവ്

എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വർക്കിങ് സെക്രട്ടറി താജുദ്ധീൻ ദാരിമി ഉൾപ്പെടെ 9 നേതാക്കൾക്കാണ് കാസർകോഡ് ജുഡീഷ്യൽ ഫസ്റ്റ് ക്ലസ് മജിസ്‌ട്രേറ്റ് കോടതിയിൽ നിന്നും സമൻസ് ലഭിച്ചത്

MediaOne Logo

Web Desk

  • Updated:

    2021-04-04 07:19:32.0

Published:

4 April 2021 7:19 AM GMT

ഏപ്രിൽ ആറിന് ശേഷം കരുതിയിരിക്കേണ്ടി വരും; പൗരത്വ സമരക്കാര്‍ക്ക് സമന്‍സ് അയക്കുന്നതിന് എതിരെ സമസ്ത നേതാവ്
X

പൗരത്വ നിയമ ഭേദഗതി ബില്ലിന് എതിരെ സമരം ചെയ്തവര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കുമെന്ന ഉറപ്പു മുഖ്യമന്ത്രി നല്‍കിയിട്ടും പൊലീസ് സമന്‍സ് അയക്കുന്നതില്‍ വിമര്‍ശനവുമായി സമസ്ത നേതാവ് ബഷീർ ഫൈസി ദേശമംഗലം.

പൗരത്വ സമരക്കാര്‍ക്കെതിരായ കേസുകള്‍ പിൻവലിക്കുമെന്നു പരസ്യമായി പറയുകയും പിന്നീട് കേസ് തുടരുകയും ചെയുന്ന വിഷയത്തിൽ പൊലീസുകാരാണോ, അതോ സർക്കാർ ആണോ കാപട്യം കാണിക്കുന്നതെന്ന് ബഷീർ ഫൈസി ദേശമംഗലം ചോദിച്ചു. മുഖ്യമന്ത്രിയുടെ ഉറപ്പു(വാക്കു)ഉണ്ടായിട്ടും കേസുകൾ തുടരുന്നതിൽ സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും അല്ലെങ്കിൽ ആ വാക്ക് ഏപ്രിൽ 6 വരെയുള്ള ഒരു 'വാക്ക്' മാത്രമായി കരുതേണ്ടി വരുമെന്നും അദ്ദേഹം പ്രതികരിച്ചു. ശബരിമല വിശ്വാസികൾക്ക് സമൻസ് വരുന്നുണ്ടോയെന്ന് അറിയില്ലെന്നും എന്തായാലും ആറിന് ശേഷം കരുതിയിരിക്കേണ്ടി വരുമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പ്രതികരിച്ചു.

എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വർക്കിങ് സെക്രട്ടറി താജുദ്ധീൻ ദാരിമി ഉൾപ്പെടെ 9 നേതാക്കൾക്കാണ് കാസർകോഡ് ജുഡീഷ്യൽ ഫസ്റ്റ് ക്ലസ് മജിസ്‌ട്രേറ്റ് കോടതിയിൽ നിന്നും ഹാജരാകണം എന്നു ആവശ്യപ്പെട്ടു സമൻസ് ലഭിച്ചത്. മാര്‍ച്ച് 18ന് ലഭിച്ച സമന്‍സില്‍ മാര്‍ച്ച് 20ന് കോടതിയില്‍ ഹാജരാകാനാണ് ആദ്യം ആവശ്യപ്പെട്ടിരുന്നത്. കോടതി അന്ന് അവധി ആയതിനാല്‍ പിന്നീട് ഏപ്രില്‍ ഏഴിന് ഹാജരാകാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

പൗരത്വ ഭേതഗതി നിയമത്തിനെതിരെ 2019 ഡിസംബര്‍ 15ന് എസ്.കെ.എസ്.എസ്.എഫ് കാസര്‍കോഡ് ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ റാലിയുമായി ബന്ധപ്പെട്ടാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കാസര്‍കോഡ് റെയില്‍വേ സ്റ്റേഷനിലേക്കായിരുന്നു പ്രതിഷേധ റാലി സംഘടിപ്പിച്ചിരുന്നത്.

ബഷീർ ഫൈസി ദേശമംഗലത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

വാക്ക് 'വാക്കാണ്..'

പൗരത്വ നിയമ ഭേദഗതി ബില്ലിന് എതിരായി സമരം നടത്തിയവർക്കെതിരെ എടുത്ത കേസുകളും, ശബരിമല വിഷയത്തിൽ സമരം നടത്തിയവർക്കെതിരെ എടുത്ത കേസുകളും ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.

എന്നാൽ കേസുകൾ ഇപ്പോഴും തുടരുകയും സമൻസ് അയച്ചു കൊണ്ടിരിക്കുകയുമാണ്. ആ വിഷയത്തിൽ തുടർ നടപടിയൊന്നും ഉണ്ടായിട്ടില്ല എന്നു വ്യക്തമാക്കുകയാണ്. ഗുരുതര ക്രിമിനൽ സ്വഭാവമുള്ള കേസുകളിൽ പോലുമല്ല ഇപ്പോൾ സമൻസ് വന്നിരിക്കുന്നത്.

എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വർക്കിങ് സെക്രട്ടറി താജുദ്ധീൻ ദാരിമി ഉൾപ്പെടെ 9 നേതാക്കൾക്കാണു കാസർകോഡ് ജുഡീഷ്യൽ ഫസ്റ്റ് ക്ലസ് മജിസ്‌ട്രേറ്റ് കോടതിയിൽ നിന്നും ഹാജരാകണം എന്നു പറഞ്ഞു സമൻസ് ലഭിച്ചിരിക്കുന്നത്.

പിൻവലിക്കുമെന്നു പരസ്യമായി പറയുകയും പിന്നീട് കേസ് തുടരുകയും ചെയുന്ന വിഷയത്തിൽ പൊലീസുകാരാണോ, അതോ സർക്കാർ ആണോ കാപട്യം കാണിക്കുന്നത്.

എന്തായാലും മുഖ്യമന്ത്രിയുടെ ഉറപ്പു(വാക്കു)ഉണ്ടായിട്ടും കേസുകൾ തുടരുന്നതിൽ സർക്കാർ അടിയന്തിരമായി ഇടപെടണം. അല്ലെങ്കിൽ ആ വാക്ക് ഏപ്രിൽ 6 വരെയുള്ള ഒരു 'വാക്ക്' മാത്രമായി കരുതേണ്ടി വരും. ശബരിമല വിശ്വാസികൾക്ക് സമൻസ് വരുന്നുണ്ടോ അറിയില്ല. എന്തായാലും ആറിന് ശേഷം കരുതിയിരിക്കേണ്ടി വരും...!!

വാക്ക് 'വാക്കാണ്..' പൗരത്വ നിയമ ഭേദഗതി ബില്ലിന് എതിരായി സമരം നടത്തിയവർക്കെതിരെ എടുത്ത കേസുകളും, ശബരിമല വിഷയത്തിൽ സമരം...

Posted by Basheerfaizy Deshamangalam on Saturday, April 3, 2021

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :
Next Story