LiveTV

Live

Kerala

'ഒരു താത്വിക അവലോകനം' ഫസ്റ്റ്​ ലുക്ക് പോസ്റ്റർ പുറത്ത്​

അഖിൽ മാരാരാണ് ചിത്രത്തിന്‍റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്

'ഒരു താത്വിക അവലോകനം' ഫസ്റ്റ്​ ലുക്ക് പോസ്റ്റർ പുറത്ത്​

ജോജു ജോർജ്ജ്​ നായകനായെത്തുന്ന 'ഒരു​ താത്വിക അവലോകനം' ചിത്രത്തിന്‍റെ ഫസ്റ്റ്​ ലുക്ക്​ പോസ്റ്റർ പുറത്ത്​. രാഷ്ട്രീയ ആക്ഷേപ ഹാസ്യത്തിനു പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രം ഉടൻ പ്ര​ദർശനത്തിനെത്തും. അഖിൽ മാരാരാണ് ചിത്രത്തിന്‍റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.

'ഒരു താത്വിക അവലോകനം' ഫസ്റ്റ്​ ലുക്ക് പോസ്റ്റർ പുറത്ത്​

യോഹന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഡോക്ടര്‍ ഗീ വർഗീസ് യോഹന്നാനാണ്​ നിർമാണം. നിരഞ്ജ് രാജു, അജു വര്‍ഗീസ്, ഷമ്മി തിലകന്‍, മേജര്‍ രവി, പ്രേംകുമാർ, മാമുക്കോയ, ബാലാജി ശര്‍മ്മ, വിയാൻ, ജയകൃഷ്ണൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.