മോദി നല്ല നടന്, ശരണം വിളി ജനങ്ങളെ കബളിപ്പിക്കാന്‍: എ കെ ആന്റണി
'പിണറായി ഭരണം ആടിയുലയും. യുഡിഎഫ് തിരിച്ച് വരും'

ഭരണമാറ്റത്തിന്റെ ശക്തമായ കാറ്റ് കേരളത്തിൽ വീശുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. ആ കാറ്റിൽ പിണറായി ഭരണം ആടിയുലയും. യുഡിഎഫ് തിരിച്ച് വരുമെന്നും എ കെ ആന്റണി പറഞ്ഞു.
പ്രധാനമന്ത്രിയുടെ കാപട്യം ജനങ്ങൾക്ക് ബോധ്യപ്പെട്ടു. ശബരിമലയിൽ ആചാരം സംരക്ഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നും ചെയ്തില്ല. നല്ല നടനാണ് മോദി. ശരണം വിളി ജനങ്ങളെ കബളിപ്പിക്കാനാണെന്നും ആന്റണി കുറ്റപ്പെടുത്തി.
മോദിയും അമിത് ഷായും ശ്രമിക്കുന്നത് കോൺഗ്രസ് മുക്ത ഭാരതത്തിനാണ്. കോൺഗ്രസ് വരാതിരിക്കാൻ കടുത്ത മത്സരം നടക്കുന്നിടത്ത് ബിജെപി വോട്ട് എൽഡിഎഫിന് നൽകും. ആ ചതി തടയാൻ യുഡിഎഫ് പ്രവർത്തകർ ജാഗ്രത പാലിക്കണമെന്നും എ കെ ആന്റണി ആവശ്യപ്പെട്ടു.
Next Story
Adjust Story Font
16