കോഴിക്കോട് എട്ട് മണ്ഡലങ്ങളില്‍ ഇഞ്ചോടിഞ്ച്
കഴിഞ്ഞ തവണ വിജയിച്ച രണ്ട് സീറ്റിലും കനത്ത വെല്ലുവിളിയാണ് യുഡിഎഫ് നേരിടുന്നത്. എല്‍ഡിഎഫിന്റെ ആറ് സിറ്റിംഗ് മണ്ഡലങ്ങളില്‍ അപ്രതീക്ഷിത വെല്ലുവിളി ഉയര്‍ത്താന്‍ യുഡിഎഫിനും കഴിഞ്ഞിട്ടുണ്ട്.

വോട്ടെടുപ്പിന് രണ്ട് ദിവസം മാത്രം ബാക്കിനില്‍ക്കെ കോഴിക്കോട് ജില്ലയിലെ എട്ട് മണ്ഡലങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. കഴിഞ്ഞ തവണ വിജയിച്ച രണ്ട് സീറ്റിലും കനത്ത വെല്ലുവിളിയാണ് യുഡിഎഫ് നേരിടുന്നത്. എല്‍ഡിഎഫിന്റെ ആറ് സിറ്റിംഗ് മണ്ഡലങ്ങളില്‍ അപ്രതീക്ഷിത വെല്ലുവിളി ഉയര്‍ത്താന്‍ യുഡിഎഫിനും കഴിഞ്ഞിട്ടുണ്ട്.
കൊയിലാണ്ടിക്ക് പുറമേ കോഴിക്കോട് നോര്‍ത്ത്, വടകര, നാദാപുരം, തിരുവമ്പാടി, കുന്ദമംഗലം സീറ്റുകളിലാണ് എല്‍ഡിഎഫ് കടുത്ത മത്സരം നേരിടുന്നത്. വടകരയില്‍ കെ കെ രമ വിജയിക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ പോലും കഴിയില്ല സിപിഎമ്മിന്. സര്‍വ്വ സന്നാഹങ്ങളും ഇറക്കിയാണ് എല്‍ഡിഎഫ് പ്രചാരണം.
കോഴിക്കോട് സൗത്ത് നഷ്ടപ്പെടുമോയെന്ന കാര്യത്തില്‍ ആശങ്കയുണ്ട് ലീഗിനും യുഡിഎഫിനും. അതുകൊണ്ട് സംസ്ഥാന നേത്യത്വത്തിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് ക്യാംപെയിന്. അട്ടിമറിയിലൂടെ പിടിച്ചെടുത്ത കുറ്റ്യാടി നിലനിര്‍ത്താന്‍ വിയര്‍ക്കുകയാണ് യുഡിഎഫ്. നിലവിലെ രണ്ട് സീറ്റ് ആറ് എങ്കിലും ആക്കുകയാണ് യുഡിഎഫ് ലക്ഷ്യമെങ്കില്‍ കൊടുവള്ളി ഒഴികെയുള്ള മുഴുവന്‍ സീറ്റിലും വിജയിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്.
Adjust Story Font
16