തെരഞ്ഞെടുപ്പാവേശത്തില്‍ പ്രവാസികളും; ആയിരത്തിലധികം പേര് കരിപ്പൂരിലെത്തി
കെ.എം.സി.സിയുടെ നേതൃത്വത്തില്‍ വിവിധ ഗൾഫ് രാജ്യങ്ങളില്‍ നിന്നായി മാർച്ച് 23 മുതല്‍ ആയിരത്തിലധികം പ്രാവാസികളാണ് കരിപ്പൂരിൽ വിമാനമിറങ്ങിയത്.

നിയമസഭാ തെരഞ്ഞെടുപ്പാവേശത്തിലേക്ക് പ്രവാസികളുമെത്തി. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള പ്രവാസികളാണ് കെ.എം.സി.സിയുടെ ചാര്‍ട്ടേഡ് വിമാനത്തില്‍ കഴിഞ്ഞ ദിവസം കരിപ്പൂരിലെത്തിയത്. പരസ്യ പ്രചാരണം അവസാനിക്കുന്നതിന്റെ തൊട്ട് മുമ്പ് നാട്ടിലെത്തിയ ആഹ്ലാദത്തിലാണ് ഓരോ പ്രവാസികളും.
കോവിഡ് സാഹചര്യമാണെങ്കിലും ഈ തെരഞ്ഞെടുപ്പിലും പ്രവാസികള്‍ പതിവ് തെറ്റിച്ചില്ല. യു.എ.ഇ കെ.എം.സി.സി കമ്മിറ്റി ചാര്‍ട്ടര്‍ ചെയ്ത വിമാനത്തില്‍ 220 പേരാണ് കഴിഞ്ഞ ദിവസം മാത്രം നാട്ടിലെത്തിയത്. കെ.എം.സി.സിയുടെ നേതൃത്വത്തില്‍ വിവിധ ഗൾഫ് രാജ്യങ്ങളില്‍ നിന്നായി മാർച്ച് 23 മുതല്‍ ആയിരത്തിലധികം പ്രാവാസികളാണ് കരിപ്പൂരിൽ വിമാനമിറങ്ങിയത്.
നിർണ്ണായകമായേക്കാവുന്ന മണ്ഡലങ്ങൾ കേന്ദ്രീകരിച്ചാണ് പ്രവാസി വോട്ടർമാർ കൂടുതലായി എത്തുന്നത്. 250 ദിർഹം യാത്രക്കാരനും ബാക്കി കെ.എം.സി.സി യു.എ.ഇ കമ്മറ്റിയും വഹിച്ചാണ് വോട്ടർമാരെ നാട്ടിലെത്തിച്ചത്. തെരഞ്ഞെടുപ്പാവേശത്തില്‍ പങ്കാളികളാവുന്നതിനൊപ്പം വിലപ്പെട്ട വോട്ടും രേഖപ്പെടുത്താമെന്ന സന്തോഷത്തിലാണ് നാട്ടിലെത്തിയ ഓരോ പ്രവാസിയും.
Adjust Story Font
16