Top

കുന്നംകുളത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയുടെ വീടിന് നേരെ ആക്രമണം

ജയശങ്കറിന്റെ റോഡ് ഷോയ്ക്കിടെ ഇന്നലെ സംഘർഷം നടന്നിരുന്നു.

MediaOne Logo

Web Desk

  • Updated:

    2021-04-04 02:17:29.0

Published:

4 April 2021 2:17 AM GMT

കുന്നംകുളത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയുടെ വീടിന് നേരെ ആക്രമണം
X

തൃശൂർ കുന്നംകുളത്ത് യുഡിഎഫ് സ്ഥാനാർഥി കെ ജയശങ്കറിന്റെ വീടിന് നേരെ ആക്രമണം. വീടിന്റെ ജനൽ ചില്ലുകൾ എറിഞ്ഞുടച്ചു. കെ ജയശങ്കറിന്റെ റോഡ് ഷോയ്ക്കിടെ ഇന്നലെ സംഘർഷം നടന്നിരുന്നു.

ഇന്നലെ രാത്രിയാണ് കുന്നംകുളം ചിറയ്ക്കലിലെ കല്യാണ മണ്ഡപത്തിന് സമീപത്ത് വെച്ച് യുഡിഎഫ് സ്ഥാനാര്‍ഥി കെ ജയശങ്കറിന്റെ റോഡ് ഷോയ്ക്കിടെ സംഘർഷമുണ്ടായത്. റോഡ് ഷോയ്ക്ക് നേരെ സിപിഎം പ്രവര്‍ത്തകര്‍ കല്ലെറിയുകയായിരുന്നെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു. ആക്രമണം നടത്തിയവർക്കതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ജയശങ്കർ കുന്നംകുളം പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു.

8 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർക്കും വിവാഹാഘോഷത്തിനെത്തിയ 7 പേർക്കും കല്ലേറിൽ പരിക്കേറ്റു. പരിക്കേറ്റവരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരാജയ ഭീതി മൂലം യുഡിഎഫ് അക്രമം നടത്തുകയാണെന്ന് മന്ത്രി എ സി മൊയ്തീൻ പറഞ്ഞു. എന്നാൽ വിവാഹം നടക്കുന്ന ഹാളിലേക്ക് വാഹനം പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘര്‍ഷത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :
Next Story