Top

ക്യാപ്റ്റന്‍ വിളിയെക്കുറിച്ച് കാനത്തിന് പറയാനുള്ളത്

ക്യാപ്റ്റന്‍ വിശേഷണത്തെ കുറിച്ചുള്ള സിപിഎം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ വാക്കുകള്‍ ചര്‍ച്ചയായിരുന്നു

MediaOne Logo

Web Desk

  • Published:

    3 April 2021 11:36 AM GMT

  • Updated:

    2021-04-03 11:36:55.0

ക്യാപ്റ്റന്‍ വിളിയെക്കുറിച്ച് കാനത്തിന് പറയാനുള്ളത്
X

പി​ണ​റാ​യി വി​ജ​യ​നെ ക്യാ​പ്റ്റ​ൻ എ​ന്ന് വി​ളി​ക്കാ​റി​ല്ലെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ. കൊ​ല്ല​ത്ത് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക്യാ​പ്റ്റ​ൻ എന്ന ​വി​ളി​യെ​ക്കു​റി​ച്ച് വി​ളി​ക്കു​ന്ന​വ​രോ​ട് ത​ന്നെ ചോ​ദി​ക്ക​ണം. സ​ർ​ക്കാ​രി​ന്‍റെ നേ​ട്ടം മു​ന്ന​ണി​യു​ടെ നേ​ട്ടം ത​ന്നെ​യാ​ണ്. മു​ന്ന​ണി​യു​ടെ വി​ക​സ​ന അ​ജ​ണ്ട​യാ​ണ് സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യ​തെ​ന്നും കാ​നം വ്യ​ക്ത​മാ​ക്കി. "ഞങ്ങളാരും ക്യാപ്റ്റനെന്ന് വിളിക്കാറില്ല, ഞങ്ങള്‍ സഖാവെ എന്നേ വിളിക്കാറുള്ളു. സിപിഐയും സിപിഎമ്മും പാര്‍ട്ടി നേതാക്കളെ സഖാവ് എന്ന് കൂട്ടിയെ വിളിക്കാറുള്ളു'-കാനം പറഞ്ഞു.

മു​ഖ്യ​മ​ന്ത്രി​യെ ക്യാ​പ്റ്റ​ൻ എ​ന്ന വി​ളി​ക്കു​ന്ന​തി​ൽ സി​.പി​.എ​മ്മി​നു​ള്ളി​ൽ നി​ന്നും പോ​ലും ഭി​ന്ന​സ്വ​രം വ​രു​ന്ന​തി​നി​ടെ​യാ​ണ് കാ​ന​ത്തി​ന്‍റെ പ്ര​സ്താ​വ​ന വ​ന്ന​ത്. ക്യാപ്റ്റന്‍ വിശേഷണത്തെ കുറിച്ചുള്ള സിപിഎം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ വാക്കുകള്‍ ചര്‍ച്ചയായിരുന്നു

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :
Next Story