ആഴക്കടൽ കരാർ; രഹസ്യ ധാരണയുടെ ഭാഗമെന്ന് രാഹുൽ ഗാന്ധി
''സമൂഹത്തെ വിഭജിക്കാനും വിദ്വേഷം പടർത്താനുമാണ് എൽ.ഡി.എഫ് ശ്രമിക്കുന്നത്''
ആഴക്കടൽ മത്സ്യബന്ധന കരാർ അമേരിക്കൻ കമ്പനിയുമായി ഉണ്ടാക്കിയ രഹസ്യ ധാരണയുടെ ഭാഗമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മത്സ്യതൊഴിലാളികളെ ഇത് കടുത്ത ദാരിദ്ര്യത്തിലേക്ക് കൊണ്ടെത്തിക്കും. സമൂഹത്തെ വിഭജിക്കാനും വിദ്വേഷം പടർത്താനുമാണ് എൽ.ഡി.എഫ് ശ്രമിക്കുന്നത്. നൂറുകണക്കിന് പ്രവർത്തകരെയാണ് എൽ.ഡി.എഫ് കൊന്നൊടുക്കിയത്. കേരളത്തിൽ സമഗ്രമായ ഒരു രാഷ്ട്രീയ മാറ്റം ആരംഭിച്ചിരിക്കുന്നുവെന്നും രാഹുൽ പറഞ്ഞു.