LiveTV

Live

Kerala

"തലശ്ശേരിയിൽ ബി.ജെ.പി വോട്ട് മറിക്കാൻ പദ്ധതിയിട്ടു"; ശബ്ദരേഖ നാളെ പുറത്തുവിടുമെന്ന് സി.ഒ.ടി നസീര്‍ 

എൽ.ഡി.എഫ് സ്ഥാനാർഥി എ.എൻ ഷംസീറിന്‍റെ തെരഞ്ഞെടുപ്പ് ചിലവ് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും.

"തലശ്ശേരിയിൽ ബി.ജെ.പി വോട്ട് മറിക്കാൻ പദ്ധതിയിട്ടു"; ശബ്ദരേഖ നാളെ പുറത്തുവിടുമെന്ന് സി.ഒ.ടി നസീര്‍ 

തലശ്ശേരിയിൽ ബിജെപി വോട്ട് മറിക്കാൻ പദ്ധതിയിട്ടെന്ന് സ്വതന്ത്ര സ്ഥാനാർഥി സി.ഒ.ടി നസീർ. ഇത് സംബന്ധിച്ച ശബ്ദരേഖ നാളെ പുറത്തുവിടുമെന്നും നസീര്‍ പറഞ്ഞു. എൽ.ഡി.എഫ് സ്ഥാനാർഥി എ.എൻ ഷംസീറിന്‍റെ തെരഞ്ഞെടുപ്പ് ചിലവ് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും നസീർ അറിയിച്ചു.

തലശ്ശേരിയില്‍ സി.ഒ.ടി നസീറിനെ പിന്തുണയ്ക്കാന്‍ ബി.ജെ.പി സംസ്ഥാന നേതൃത്വം തീരുമാനിച്ചിരുന്നു. എന്നാൽ പ്രചാരണത്തിലുൾപ്പെടെ ബി.ജെ.പി സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി തനിക്ക് ബി.ജെ.പി പിന്തുണ വേണ്ടെന്ന് നസീര്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ ആരോപണവുമായി നസീര്‍ രംഗത്തെത്തിയത്.

തലശ്ശേരിയില്‍ വന്‍തോതില്‍ വോട്ടു മറിക്കാന്‍ ബി.ജെ.പി പദ്ധതിയിട്ടിട്ടുണ്ടെന്നും ഇതു സംബന്ധിച്ച് ചില നേതാക്കള്‍ തമ്മില്‍ നടത്തിയ സംഭാഷണത്തിന്‍റെ ശബ്ദരേഖ കൈവശമുണ്ടെന്നുമാണ് നസീറിന്‍റെ ആരോപണം. ആര്‍ക്കുവേണ്ടിയാണ് വോട്ടുമറിക്കുന്നതെന്നുള്‍പ്പെടെ നിര്‍ണ്ണായക വിവരങ്ങള്‍ ഈ ശബ്ദരേഖയിലൂടെ വെളിപ്പെടുമെന്നും നസീര്‍ കൂട്ടിച്ചേര്‍ത്തു.