Top

'രാഹുലിന്റെ റോഡ് ഷോയ്ക്ക് മുമ്പെ ലീഗിന്റെ കൊടിയെല്ലാം അഴിപ്പിച്ചു, ആർഎസ്എസും കോൺഗ്രസും രഹസ്യധാരണയിൽ'; ആരോപണവുമായി സിപിഎം

"കെസി വേണുഗോപാൽ ഇടപെട്ടാണ് കെട്ടിയ കൊടിയെല്ലാം അഴിച്ചു മാറ്റിയത് "

MediaOne Logo

Web Desk

Web Desk

  • Updated:

    2021-04-01 10:37:43.0

Published:

1 April 2021 10:37 AM GMT

രാഹുലിന്റെ റോഡ് ഷോയ്ക്ക് മുമ്പെ ലീഗിന്റെ കൊടിയെല്ലാം അഴിപ്പിച്ചു, ആർഎസ്എസും കോൺഗ്രസും രഹസ്യധാരണയിൽ; ആരോപണവുമായി സിപിഎം
X

മാനന്തവാടിയിൽ രാഹുൽഗാന്ധി നടത്തിയ റോഡ് ഷോയിൽ മുസ്‌ലിംലീഗിന്റെ പതാക ഉയർത്താൻ അനുവദിച്ചില്ലെന്ന് ആക്ഷേപം. കോൺഗ്രസും ആർഎസ്എസും തമ്മിലുള്ള ധാരണ പ്രകാരമാണ് ലീഗിന്റെ കൊടി ഉയർത്താൻ അനുവദിക്കാതിരുന്നത് എന്ന് സിപിഎം ആരോപിച്ചു. എന്നാല്‍ മാനന്തവാടിക്കു ശേഷം, സുൽത്താൻ ബത്തേരിയിലും കൽപ്പറ്റയിലും രാഹുൽ നടത്തിയ റോഡ് ഷോയിൽ ലീഗിന്റെ പതാകയുണ്ടായിരുന്നു.

കെസി വേണുഗോപാൽ ഇടപെട്ടാണ് കെട്ടിയ കൊടിയെല്ലാം അഴിച്ചു മാറ്റിയത് എന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എഎൻ പ്രഭാകരൻ ആരോപിച്ചു.

' ആർഎസ്എസിന്റെ വോട്ട് ജയലക്ഷ്മിക്ക് കിട്ടണമെങ്കിൽ മുസ്‌ലിംലീഗിന്റെ പതാക ഒഴിവാക്കണമെന്ന് ആർഎസ്എസ് പക്ഷത്തു നിന്നുണ്ടായ സമ്മർദത്തെ തുടർന്നാണ് കെസി വേണുഗോപാൽ ഇടപെട്ട് കെട്ടിയ കൊടിയെല്ലാം അഴിപ്പിച്ച്, അതെല്ലാം ഒരു ജീപ്പിനകത്ത് കൂട്ടിയിട്ട് ലീഗുകാർക്ക് കൊണ്ടു പോകേണ്ട ഗതികേടുണ്ടായി. യൂത്ത് ലീഗ് പ്രവർത്തകന് വലിയൊരു കൊടി കൊണ്ടുവന്നിട്ട് അതു ചുരുട്ടി വടിയാക്കി മാറ്റി, വടിയും പിടിച്ച് സ്‌കൂട്ടിയിലിരിക്കുന്ന ദയനീയമായ കാഴ്ചയും കണ്ടു. ആത്മാഭിമാനമുള്ള ലീഗുകാർ ഇതിൽ പ്രതിഷേധിച്ച് പ്രതികാരം ചെയ്യണമെന്നാണ് ഞങ്ങളുടെ അഭിപ്രായം' - അദ്ദേഹം പറഞ്ഞു.

'സ്വന്തം പാർട്ടിയുടെ അസ്തിത്വം തന്നെയാണ് ചോദ്യം ചെയ്യപ്പെട്ടിട്ടുള്ളത്. മുസ്‌ലിംലീഗുകാർ ജയിക്കുന്നതിന് മുമ്പ് ഇങ്ങനെ കീഴടങ്ങിക്കൊടുക്കുകയാണ് എങ്കിൽ ജയലക്ഷ്മി ജയിച്ചു കഴിഞ്ഞാൽ ഏഴയലത്തു പോലും മുസ്‌ലിംലീഗുകാരെ അടുപ്പിക്കുകയില്ല എന്നാണ് ഇതു കാണിക്കുന്നത്. മാനന്തവാടിയിൽ കൊടി ഒഴിവാക്കിയതിന് എതിരായി പ്രതിഷേധം ശക്തമായതിനെ തുടർന്ന് ബത്തേരിയിലും കൽപ്പറ്റയിലും ലീഗിന്റെ കൊടി റോഡ് ഷോയിൽ ഉപയോഗിച്ചു. രാഹുൽഗാന്ധിക്ക് ബത്തേരിയിലും കൽപ്പറ്റയിലും ഉപയോഗിക്കാവുന്ന ലീഗിന്റെ കൊടി എന്തുകൊണ്ട് മാനന്തവാടിയിൽ ഉപയോഗിക്കാൻ അനുവദിച്ചില്ല എന്നതിന് കോൺഗ്രസുകാർ ഉത്തരം പറയേണ്ടതുണ്ട്' - അദ്ദേഹം ആവശ്യപ്പെട്ടു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :
Next Story