Top

"മുസ്‌ലിം സമൂഹം അനുഭവിക്കുന്ന ഭീഷണികളെ വിലകുറച്ചു കണ്ടിട്ടില്ല"- വിവാദ പ്രസംഗത്തിൽ വിശദീകരണവുമായി അബ്ദുൽ ഹകീം അസ്ഹരി

നമസ്കാരം നിർവഹിക്കാത്തത് കൊണ്ടാണ് ഗുജറാത്തിലടക്കം മുസ്‍ലിംകൾ ആക്രമണത്തിന് വിധേയമാകുന്നതെന്ന അസ്ഹരിയുടെ പരാമർശമാണ് വിവാദമായത്

MediaOne Logo

Web Desk

Web Desk

  • Updated:

    2021-04-01 15:38:15.0

Published:

1 April 2021 3:38 PM GMT

മുസ്‌ലിം സമൂഹം അനുഭവിക്കുന്ന ഭീഷണികളെ വിലകുറച്ചു കണ്ടിട്ടില്ല- വിവാദ പ്രസംഗത്തിൽ വിശദീകരണവുമായി അബ്ദുൽ ഹകീം അസ്ഹരി
X

ഗുജറാത്ത് - റോഹിങ്ക്യൻ വംശഹത്യവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമർശങ്ങളിൽ വിശദീകരണവുമായി സമസ്ത കാന്തപുരം വിഭാഗം നേതാവ് ഡോ. അബ്ദുൽ ഹകീം അസ്ഹരി. നമസ്കാരം നിർവഹിക്കാത്തത് കൊണ്ടാണ് ഗുജറാത്തിലടക്കം മുസ്‍ലിംകൾ ആക്രമണത്തിന് വിധേയമാകുന്നതെന്ന അസ്ഹരിയുടെ പരാമർശമാണ് വിവാദമായത്. "ഗുജറാത്തിലെ ജനങ്ങള്‍ നിസ്‌കരിച്ചിട്ടില്ലെങ്കില്‍ അവരുടെ വീട് ചുടണം, അവരെ കൊല്ലണം, ആരാ ചെയ്യേണ്ടത്? അത്... അല്ലാഹു അതിന് പറ്റിയ ആളുകളെ അവിടെ മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും ഒക്കെ നിയമിക്കും" എന്നതടക്കമുള്ള പരാമർശങ്ങളാണ് വലിയ വിമർശനങ്ങൾ ക്ഷണിച്ചു വരുത്തിയത്. ആ പശ്ചാത്തലത്തിലാണ് അസ്ഹരി തന്‍റെ ഫേസ്ബുക് പേജിൽ വിശദീകരണവുമായി വന്നത്.

"മുസ്‌ലിം സമൂഹമായി ബന്ധപ്പെട്ട ഭീഷണികളെ വിലകുറച്ചു കാണണമെന്നോ, അവയെ ബൗദ്ധികമായും രാഷ്ട്രീയമായും പ്രതിരോധിക്കേണ്ടതില്ലെന്നോ" താൻ ഉദ്ദേശിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. "പരീക്ഷണങ്ങളെ പേടിച്ചു, ശത്രുക്കളുടെ എണ്ണത്തെയും വണ്ണത്തെയും അക്രമ സംഭവങ്ങളെയും പർവ്വതീകരിച്ചു പേടിപ്പെടുത്തുന്നതിനു പകരം വിശ്വാസം ഊതിക്കാച്ചിയെടുത്തു നാഥന് മുന്നിൽ സ്വയം സമർപ്പണം ചെയ്യുന്ന ശൈലിയാണ് ഈ രംഗത്ത് പ്രവാചകരും പ്രബോധകരും എന്നും വിശ്വാസികളെ പഠിപ്പിച്ചിട്ടുള്ള മാർഗം" എന്നും അദ്ദേഹം വിശദീകരിച്ചു.

ये भी प�ें-
'ഗുജറാത്ത് മുസ്‌ലിംകള്‍ ചുട്ടെരിക്കപ്പെട്ടത് നമസ്‌കരിക്കാത്തതിനാല്‍, അതിനു പറ്റിയ ആളെ അല്ലാഹു മുഖ്യമന്ത്രിയായി നിയമിച്ചു': അബ്ദുല്‍ ഹകീം അസ്ഹരി

അബ്ദുൽ ഹകീം അസ്ഹരിയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണ രൂപം

കഴിഞ്ഞ ഒരാഴ്ചയായി ഡൽഹിയിലായിരുന്നു. മർകസിന്റെ നേതൃത്വത്തിൽ, വിവിധ സംസ്ഥാനങ്ങളിലെ അവശ ജനവിഭാഗങ്ങളെ വൈജ്ഞാനിക സാമൂഹിക മുന്നേറ്റങ്ങളിലേക്കു കൊണ്ടുവരുന്ന പദ്ധതികളുമായി ബന്ധപ്പെട്ട പ്രധാനമായ മീറ്റിങ്ങുകളിലായിരുന്നു. കോഴിക്കോട് തിരിച്ചെത്തിയപ്പോഴാണ്, മാസങ്ങൾക്കു മുമ്പ് കുറച്ചു മതവിദ്യാര്ഥികളുമായി നടത്തിയ ഒരു സംഭാഷണ ശകലം തെറ്റിദ്ധരിപ്പിക്കപ്പെടും വിധം ഒരു പത്രത്തിൽ പ്രസിദ്ധീകരിച്ചു കണ്ടത്. ഓരോ സമൂഹത്തോടും സംസാരിക്കുമ്പോൾ, അവരുടെ സാഹചര്യം , പ്രായം, അവരിലൂടെ സമൂഹം പ്രതീക്ഷിക്കുന്നത് എന്നിവയെല്ലാം മാനദണ്ഡമാക്കിയായിരിക്കുമല്ലോ മറുപടി നൽകുക.അത് മറ്റൊരു കോണ്ടെസ്റ്റിൽ വായിക്കുന്നവർക്ക് , അവിടെ ഉദ്ദേശിക്കപ്പെട്ട ബോധന രീതി മനസ്സിലാക്കണമെന്നില്ല. വിദ്യാർത്ഥികളുമായി സംവദിച്ചപ്പോൾ അവരെ പഠനത്തിലും, ഇസ്‌ലാമിന്റെ വൈജ്ഞാനിക വ്യവഹാരങ്ങളിലും ഊന്നി നിറുത്തുകയെന്നത് മാത്രമാണ് ആ മറുപടി കൊണ്ട് ഉദ്ദേശിച്ചിട്ടുള്ളത്. മുസ്‌ലിം മതമീമാംസയും ചരിത്രവും പഠിക്കുന്ന ആളുകൾക്ക് അറിയാം, മൗലിക ഗ്രന്ഥങ്ങൾ വിവരിക്കുന്നത് പ്രകാരം വിശ്വാസികൾ എല്ലാ കാലത്തും എല്ലാ സമയത്തും പരീക്ഷിക്കപ്പെട്ടിട്ടുണ്ട്, പരീക്ഷിക്കപ്പെട്ടു കൊണ്ടേയിരിക്കുകയും ചെയ്യും. പരീക്ഷണങ്ങളെ പേടിച്ചു, ശത്രുക്കളുടെ എണ്ണത്തെയും വണ്ണത്തെയും അക്രമ സംഭവങ്ങളെയും പർവ്വതീകരിച്ചു പേടിപ്പെടുത്തുന്നതിനു പകരം വിശ്വാസം ഊതിക്കാച്ചിയെടുത്തു നാഥന് മുന്നിൽ സ്വയം സമർപ്പണം ചെയ്യുന്ന ശൈലിയാണ് ഈ രംഗത്ത് പ്രവാചകരും പ്രബോധകരും എന്നും വിശ്വാസികളെ പഠിപ്പിച്ചിട്ടുള്ള മാർഗ്ഗം. എന്നാൽ മുസ്‌ലിം സമൂഹമായി ബന്ധപ്പെട്ട ഭീഷണികളെ വിലകുറച്ചു കാണണമെന്നോ, അവയെ ബൗദ്ധികമായും രാഷ്ട്രീയമായും പ്രതിരോധിക്കേണ്ടതില്ലെന്നോ ഇതർഥമാക്കുന്നില്ല .

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :
Next Story